Tuesday, August 20, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 03.41 PM

പതിനായിരം യൂണിറ്റ് വില്‍പ്പന പിന്നിട്ട് ടാറ്റ ഹാരിയര്‍

tata harrier sale is higha

ഹാരിയര്‍ എസ്‌യുവിയുടെ വില്‍പ്പന പതിനായിരം യൂണിറ്റ് പിന്നിട്ടതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ജനുവരി 23 നാണ് ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

വിപണിയില്‍ പുറത്തിറക്കി ആറ് മാസത്തിനുള്ളിലാണ് വില്‍പ്പന പതിനായിരം യൂണിറ്റ് പിന്നിട്ടത്. പതിനായിരം യൂണിറ്റ് വില്‍പ്പന താണ്ടിയതിന്റെ ആഘോഷമെന്ന നിലയില്‍ എസ്‌യുവിയുടെ രണ്ട് ഡുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ഈയിടെ പുറത്തിറക്കിയിരുന്നു.

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ടാറ്റ ഹാരിയറിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 138 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍.

6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ടാറ്റ ഹാരിയര്‍ ലാന്‍ഡ് റോവറിന്റെ ഡി8 ആര്‍ക്കിടെക്ച്ചറിന്റെ വേര്‍ഷനായ ഒമേഗാര്‍ക്ക് പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയില്‍ രൂപകല്‍പ്പന ചെയ്തു. ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍നിന്നുള്ള അഡ്വാന്‍സ്ഡ് ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകള്‍ നല്‍കി.

നിലവിലെ കാലിസ്റ്റോ കോപ്പര്‍, ഓര്‍ക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളുടെ ഡുവല്‍ ടോണ്‍ ഓപ്ഷനുകളാണ് ഈയിടെ പുറത്തിറക്കിയത്.

എക്‌സ്ഇസഡ് എന്ന ടോപ് വേരിയന്റില്‍ മാത്രമായിരിക്കും ഡുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ലഭിക്കുന്നത്. 16.76 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ കറുപ്പ് നിറത്തിലുള്ള റൂഫ് നല്‍കി.

Ads by Google
Ads by Google
Loading...
TRENDING NOW