Tuesday, August 20, 2019 Last Updated 33 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.08 AM

പാകിസ്‌താന്‍ ജയിച്ചു പുറത്ത്‌

uploads/news/2019/07/319868/s1.jpg

ലണ്ടന്‍: ലോകകപ്പ്‌ ക്രിക്കറ്റില്‍ പാകിസ്‌താന്‍ സെമി കാണാതെ പുറത്ത്‌. അവസാന നാലില്‍ എത്തണമെങ്കില്‍ അദ്‌ഭുതങ്ങള്‍ സംഭവിക്കണമെന്ന മട്ടി കളത്തിലിറങ്ങിയ പാകിസ്‌താന്‌ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ജയിക്കാനായെങ്കിലും സെമി അകന്നു പോയി.
ഇന്നലെ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ ഒമ്പതു വിക്കറ്റ്‌ നഷ്‌ടത്തില്‍ 315 റണ്‍സാണ്‌ നേടിയത്‌. ഇതോടെ സെമിയില്‍ കടക്കാന്‍ ബംഗ്ലാദേശിനെ ഏഴു റണ്‍സിനു പുറത്താക്കുകയെന്ന അസംഭവ്യ ലക്ഷ്യമാണ്‌ അവര്‍ക്കു ലഭിച്ചത്‌.
മികച്ച ബാറ്റിങ്‌ കാഴ്‌ചവച്ച ബംഗ്ലാ ബാറ്റ്‌സ്മാന്മാര്‍ ടീമിനെ 221-ല്‍ എത്തിച്ചു പാകിസ്‌താന്റെ വഴി മുടക്കി. ലോകകപ്പിലെ ഒമ്പതു മത്സരങ്ങളില്‍ നിന്ന്‌ തന്റെ ഏഴാം അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ഷാക്കീബ്‌ അല്‍ ഹസാനാണ്‌ ബംഗ്ലാദേശിന്റെ ടോപ്‌സ്കോറര്‍.77 പന്തില്‍ ആറു ബൗണ്ടറികളോടെ 64 റണ്‍സാണ്‌ ഷാക്കീബ്‌ നേടിയത്‌. മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഷാക്കീബിനായി.
നേരത്തെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ സെഞ്ചുറിയും(100 പന്തില്‍ 100), മധ്യനിര താരം ബാബര്‍ അസമിന്റെ അര്‍ധസെഞ്ചുറിയുമാണ്‌(98 പന്തില്‍ 96) പാകിസ്‌താനെ 300 കടത്തിയത്‌.

Ads by Google
Saturday 06 Jul 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW