Friday, August 23, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 08.54 PM

പി.ഡബ്ല്യു.ഡി എഞ്ചിനീയറെ ആക്രമിച്ച കോണ്‍ഗ്രസ് എം.എല്‍.എയെ റിമാന്‍ഡ് ചെയ്തു

Congress MLA, Nitesh Rane

കങ്കണാവി: റോഡില്‍ കുഴി രൂപപ്പെട്ടതിന് എഞ്ചിനീയറെ ആക്രമിച്ച കോണ്‍ഗ്രസ് എം.എല്‍.എ നിതിഷ് നാരായണ്‍ റാണെയെയും 17 അനുയായികളെയും ജൂലൈ 9 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈ-ഗോവ ഹൈവേയില്‍ കുഴി രൂപപ്പെട്ടതിനാണ് നിതീഷ് റാണെയും സംഘവും ചേര്‍ന്ന് പി.ഡബ്ല്യു.ഡി എഞ്ചിനീയറെ ആക്രമിച്ചത്. എഞ്ചിനീയറുടെ തലയില്‍ ചെളി കോരി ഒഴിച്ച അക്രമി സംഘം ഇയാളെ പാലത്തില്‍ കെട്ടിയിടുകയും ചെയ്തു.

സംഭവം വിവാദമായതോടെയാണ് എം.എല്‍.എയും സംഘത്തെയും അറസ്റ്റ് ചെയ്തത്. ഇവരെ വെള്ളിയാഴ്ച കങ്കണാവി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈവേയിലെ കങ്കണാവി സെക്ഷന്‍ പരിശോധിക്കാന്‍ എത്തിയ എം.എല്‍.എയും സംഘവും പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ പ്രകാശ് ഖദേകറെയും വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ചെളി നിറഞ്ഞ കുഴി കണ്ട ഇവര്‍ എഞ്ചിനീയറെ ആക്രമിക്കുകയായിരുന്നു.


മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതീഷ് നാരായണ്‍ റാണെ. അനുയായികളുമായി ചേര്‍ന്ന് എഞ്ചിനീയറെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ഇയാള്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കിട്ടു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എം.എല്‍.എയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ശക്തമായതോടെയാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ച ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ്‌വാര്‍ഗീയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചത് വിവാദമായിരുന്നു. ബി.ജെ.പി ദേശീയ നേതാവ് കൈലാഷ് വിജയവാര്‍ഗീയയുടെ മകനാണ് ആകാശ്. ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും ഉടന്‍ തന്നെ ജാമ്യം ലഭിച്ചിരുന്നു. പാര്‍ട്ടി എം.എല്‍.എയെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി മോഡി തന്നെ രംഗത്ത് വന്നിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW