Monday, August 19, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 08.28 PM

ഭാര്യയെ കൊലപ്പെടുത്തി 106 ദിവസം ഫ്രീസറിൽ ഒളിപ്പിച്ചു : ഭർത്താവിന് വധശിക്ഷ

China, Murder, Wife, Husband,

ബീജിംഗ് : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 106 ദിവസം ഫ്രീസറിൽ ഒളിപ്പിച്ച യുവാവിന് വധശിക്ഷ. സു സിയോഡോങ്(30) എന്ന യുവാവിനെയാണ് ചൈനീസ് കോടതി വധശിക്ഷക്ക് വിധിച്ചത്. ചൈനയിലാണ് ഈ സംഭവം. കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ ക്രെഡിറ് കാർഡിൽ നിന്നും 15000 യുവാൻ ചിലവാക്കി. കൂടാതെ കൊലപാതകം മറക്കാൻ വേണ്ടി മറ്റൊരു യുവതിയുമായി യാത്രയും നടത്തി.

വസ്ത്ര വില്‍പന ശാലയിലെ ക്ലര്‍ക്ക് ആയിരുന്നു സൂ. ഭാര്യ യാങ് പ്രൈമറി സ്കൂള്‍ ടീച്ചറും. കല്യാണം കഴിഞ്ഞ് 10 മാസത്തിന് ശേഷമാണ് സൂ ഭാര്യയെ കൊലപ്പെടുത്തിയത്. കൊലപാതകം പുറത്തറിയാതിരിക്കാനായി ഇയാൾ ഭാര്യയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും സുഹൃത്തുകൾക്കും, മാതാപിതാക്കൾക്കും മെസ്സേജ് അയക്കുമായിരുന്നു. എന്നാൽ ഒരു ദിവസം പിതാവിന്റെ പിറന്നാൾ ആഘോഷത്തിന്ക്ഷണിച്ചപ്പോള്‍ ഇയാളുടെ പദ്ധതികള്‍ പൊളിഞ്ഞു.

പിന്നീട് ഇയാളുടെ പദ്ധതികൾ എല്ലാം പാളി. തുടർന്ന് ഇയാൾ പോലീസിൽ കീഴടങ്ങി. 2016 ഒക്ടോബര്‍ 17ന് ഇയാളെ കൊടതി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാൽ ശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇയാള്‍ മേല്‍ക്കോടതിയെ സമീപിച്ചു. പക്ഷെ കോടതി ഇയാളുടെ ഹർജി തള്ളി. ശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടതെന്ന് ചൈനീസ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW