Wednesday, August 21, 2019 Last Updated 21 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 08.20 PM

'പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്': കേന്ദ്രബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

 Adhir Ranjan Chowdhury, Union budget 2019

ന്യൂഡല്‍ഹി: മോഡിസര്‍ക്കാരിന്റെ ബജറ്റ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് മാത്രമാണെന്ന് കോണ്‍ഗ്രസ്സ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഇന്ത്യയെ കുറിച്ച് പറയുന്ന ബി.ജെ.പിയുടെ ബജറ്റില്‍ പഴയ വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അധീര്‍ രഞ്ജന്‍ പരിഹസിച്ചു.

ഇന്ത്യയെ ഒരു സമ്പന്ന രാജ്യമായി ചിത്രീകരിക്കാനാണ് മോഡിസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ യാഥാര്‍ത്ഥ്യം തകര്‍ന്ന സമ്പത്ത് വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യാതൊരു പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നില്ലെന്നും കാര്‍ഷിക, തൊഴില്‍ മേഖലകളുടെ ഉന്നമനത്തിനായി യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജേവാലയും ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 'സാമ്പത്തിക വളര്‍ച്ചയ്‌ക്കോ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊ യാതൊരു പദ്ധതിയുമില്ല. ഗ്രാമീണ വികസനത്തിനായി പദ്ധതികളില്ല, വെറു വാക്കുകള്‍ കൊണ്ടുള്ള കളി മാത്രം' സൂര്‍ജേവാല പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW