Thursday, August 22, 2019 Last Updated 44 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 08.20 PM

ഉരുട്ടിക്കൊലയില്‍ കൂടുതല്‍ പോലീസുകാര്‍ അറസ്റ്റിലാകും; നേരത്തെ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ തള്ളി

custodial death, rajkumar

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പോലീസുകാര്‍ അറസ്റ്റിലാകും. നിലവില്‍ കസ്റ്റഡിയിലുള്ള പോലീസുകാര്‍ ഒന്നും നാലും പ്രതികളാണ്. രണ്ടും മൂന്നും പ്രതികള്‍ ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. രണ്ടും മൂന്നും പ്രതികളാണ് രാജ്കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ചത്. ഏത് നിമിഷവും ഇവരുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നല്‍കുന്നത്.

ഇവരില്‍ നിന്ന് മൊഴിയെടുക്കുന്നത് തുടരുകയാണ്. ഈ രണ്ട് പ്രതികളും രാജ്കുമാറിനെ മര്‍ദ്ദിച്ചത് സംബന്ധിച്ചത് സാധൂകരിക്കുന്ന മൊഴികളും തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണ സംഘം.

അതേസമയം കേസില്‍ റിമാന്‍ഡിലുള്ള എസ്.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും ക്രൈംബ്രാഞ്ച് തുടരുകയാണ്. കേസിലെ മൂന്നാം പ്രതി മഞ്ജുവും ഭര്‍ത്താവ് അജിയും വെളിപ്പെടുത്തിയ പേരുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Ads by Google
Ads by Google
Loading...
TRENDING NOW