Thursday, August 08, 2019 Last Updated 18 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 08.14 PM

കോഴിക്കോട് നിന്നും ട്രോളി ബാഗിൽ കടത്താൻ ശ്രമിച്ച എട്ട് കിലോ കഞ്ചാവ് പിടികൂടി

Excise, Kozhikode, caught

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും കഞ്ചാവ് പിടികൂടി. ഓട്ടോയിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് എക്സ്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മൂന്ന് പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയുകയും ചെയ്തു. ഓട്ടോ ഡ്രൈവര്‍ മലപ്പുറം കണ്ണമംഗലം സ്വദേശി മുഹമ്മദ് നൗഫല്‍, കൂടെ സഞ്ചരിക്കുകയായിരുന്ന എ എര്‍ നഗര്‍ സ്വദേശി നൗഷാദ്, വേങ്ങര സ്വദേശി മുബാറക് എന്നിവരാണ് അറസ്റ്റിലായത്.

കഞ്ചാവ് സുരക്ഷിതമായി ട്രോളി ബാഗിൽ പൊതിഞ്ഞാണ് ഓട്ടോയിൽ കടത്താൻ ശ്രമിച്ചത്. കഞ്ചാവ് കടത്തുന്ന രഹസ്യ വിവരം എക്സ്സൈസ് ഉദ്യോഗസ്ഥർക്ക് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്തീരാങ്കാവില്‍ ഇവരെ പിടികൂടിയത്.

എട്ട് കിലോ കഞ്ചാവ് അഞ്ച് പാക്കറ്റുകളിലായിട്ടാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. തമിഴ്നാട്ടില്‍ നിന്നാണ് സംഘം കഞ്ചാവ് കൊണ്ട് വരുന്നതെന്നാണ് നിഗമനം. തമിഴ്നാട്ടില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് മലപ്പുറത്തെത്തിച്ച് അവിടെ നിന്ന് വിതരണം ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി.

മലപ്പുറം കുന്നുംപുറത്തെ ഓട്ടോറിക്ഷയാണ് കഞ്ചാവ് കടത്താനായി സംഘം ഉപയോഗിച്ചത്. ഈ ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് നല്‍കുന്നത് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW