Wednesday, August 21, 2019 Last Updated 28 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 07.47 PM

ഇമാമിന്റെ സെഞ്ചുറി മികവിൽ പാകിസ്ഥാന്‍ മികച്ച സ്കോറില്‍; ബംഗ്ലാദേശിന് വിജയലക്ഷ്യം 316 റൺസ്

World Cup, Pakisthan, Bangladesh

ലണ്ടൻ : പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് 316 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് നേടി.രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അഞ്ച് ഓവർ പിന്നിടുമ്പോൾ 27 റൺസിന് ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണർ സൗമ്യ സര്‍ക്കാരിന്റെ (22) വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. മുഹമ്മദ് ഹഫീസിനാണ് വിക്കറ്റ്.

ലോകകപ്പ് മത്സരത്തിൽ തന്റെ ആദ്യ സെഞ്ചുറി കുറിച്ച ഓപ്പണർ ഇമാം ഉൾ ഹഖിന്റെ സെഞ്ചുറിയിലാണ് പാകിസ്ഥാൻ സ്കോർ മുന്നൂറിന് മുകളിൽ കിടന്നത്. 100 പന്തിൽ 100 റൺസെടുത്ത ഇമാം ഹിറ്റ് വിക്കറ്റിൽ പുറത്താകുകയായിരുന്നു.

23 റൺസിൽ ഫഖര്‍ സമാനെ നഷ്ടമായപ്പോൾ പിന്നീട് ഇറങ്ങിയ ബാബറും (96), ഇമാം കൂടി 157 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ബാബർ സൈഫുദ്ധീൻറ്റെ പന്തിൽ ഔട്ടായി. പിന്നീട് ഇറങ്ങിയ മുഹമ്മദ് ഹഫീസ് (27), ഹാരിസ് സൊഹൈല്‍ (6) എന്നിവര്‍ക്കും കാര്യമായ സംഭവന നല്‍കാനായില്ല. അതിനിടെ ഇമാദ് വസീമിന്റെ പന്ത് കൈക്ക് കൊണ്ട പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് (2) റിട്ടയേര്‍ഡ് ഹര്‍ട്ടായി. ഇമാദ് വസീം 43 റണ്‍സെടുത്ത് പുറത്തായി.

ബംഗ്ളദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഏകദിനത്തിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു മുസ്തഫിസുര്‍ റഹ്മാൻ. മുഹമ്മദ് സൈഫുദ്ദീന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

Ads by Google
Ads by Google
Loading...
TRENDING NOW