Saturday, August 24, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 06.25 PM

സര്‍ക്കസ് പരിശീലനത്തിനിടെ കടുവകള്‍ പരിശീലകന്റെ ജീവനെടുത്തു

Tiger kill ,Circus trainer

റോം: ദക്ഷിണ ഇറ്റലിയിലെ സര്‍ക്കസ് പരീക്ഷണകേന്ദ്രത്തിലെ റിഹേഴ്‌സലിനിടെ പരിശീലകനെ കടുവകളുടെ സംഘം കൊന്നതായി റിപ്പോര്‍ട്ടുകള്‍. എറ്റോര്‍ വെബര്‍ എന്ന 61 കാരനായ സര്‍ക്കസ് പരിശീലകനാണ് പുഗ്‌ലിയ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലെ ട്രിഗിയാനൊ സര്‍ക്കസ് കേന്ദ്രത്തില്‍ കൊല്ലപ്പെട്ടത്.

നാലുകടുവകളാണ് ഇദ്ദേഹത്തെ അക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിയന്തര സാഹചര്യ സേവന വിഭാഗത്തില്‍ നിന്നുള്ളവര്‍ ഇടപെടുമ്പോഴേക്കും കടുവകള്‍ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കടിച്ചെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം യൂറോപ്പിലെ 20 രാജ്യങ്ങളടക്കം ലോകത്തില്‍ 40 രാജ്യങ്ങള്‍ സര്‍ക്കസില്‍ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് ഭാഗീകമായെങ്കിലും വിലക്കിയിട്ടുണ്ട്.

Ads by Google
Friday 05 Jul 2019 06.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW