Wednesday, August 21, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 06.27 PM

പറവൂരിലെ മദ്യ വിൽപ്പന ശാലയിൽ തീപിടുത്തം : ഒരു കോടിയുടെ നാശനഷ്ടം

Fire, Brokeout, Liquor

പറവൂർ : പറവൂരിലെ ബിവറേജസ് കോർപ്പറേഷന്‍റെ ചില്ലറ വിൽപ്പന ശാലക്ക് തീപിടിച്ചു. മൂന്ന് മണിക്കൂർ നീണ്ട് നിന്ന അഗ്നിശമന സേനയുടെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാൻ സാധിച്ചത്. ഒരു കോടി രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.

വടക്കൻ പറവൂർ തത്തപ്പിള്ളിയിലുള്ള ബീവറേജ‍സിന്റെ ചില്ലറ വിൽപ്പന ശാലയിലാണ് രാവിലെ തീപിടിച്ചത്. ബിവറേജസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് സ്കൂൾ വിദ്യാർത്ഥികളാണ് അടുത്തുള്ള ആളുകളെ വിവരമറിയിച്ചത്. ഉടൻ തന്നെ തീ അണക്കാനുള്ള ശ്രമം തുടങ്ങി. ആലുവയിൽ നിന്നും പറവൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയ‌ർ എൻജിനുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നീയന്ത്രണ വിധേയമാക്കിയത്.

ബിവറേജസിൽ ഉണ്ടായിരുന്ന മദ്യ കുപ്പികൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസത്തെ കളക്ഷൻ തുകയായ മൂന്ന് ലക്ഷം രൂപ ക്യാഷ് ചെസ്റ്ററിൽ ഉണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടില്ല. തീപിടിത്തതിന്റെ യഥാർത്ഥ കാരണവും, നാശനഷ്ടത്തിന്റെ കൃത്യമായ കണക്കും പിന്നീട് കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു

Ads by Google
Ads by Google
Loading...
TRENDING NOW