Tuesday, August 13, 2019 Last Updated 33 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 06.06 PM

അമ്മ ഭക്ഷണം കഴിച്ച് പൂര്‍ത്തിയായില്ല ; ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിച്ച യുവാവ് പിടിയില്‍

Emergency chain, Train, Mathura

മഥുര: ഇറങ്ങുന്നതിനു മുമ്പ് അമ്മ ഭക്ഷണം കഴിത്ത് പൂര്‍ത്തിയാക്കാനായി ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമസം നിര്‍ത്തിച്ച യുവാവിനെ പിടികൂടി. ഡല്‍ഹി-ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസ്സിലായിരുന്നു സംഭവം. ദില്ലി സ്വദേശി മനീഷ് അറോറ എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്.

മഥുര ജംഗ്ഷനിലാണ് യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധികം സമയം നിര്‍ത്തിയത്. യുവാവിന്റെ അമ്മ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാനാണ് യുവാവ് ചങ്ങല വലിച്ച് അധിക സമയം നിര്‍ത്തിയത്.

റയില്‍വെ നിയമ പ്രകാരം 141 വകുപ്പ് ചുമത്തി കേസെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഡല്‍ഹിയില്‍ നിന്ന് മഥുരയിലേക്കാണ് യുവാവും അമ്മയും യാത്ര ചെയ്തത്.

Ads by Google
Ads by Google
Loading...
TRENDING NOW