Wednesday, August 21, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 06.05 PM

അയൽക്കാരന്റെ പട്ടിയെ മോഷിച്ച് കറിവച്ച് തിന്ന യുവാവ് പിടിയിൽ

Man, Arrested, Eating, Dog

ഗുവാഹത്തി : അയൽക്കാരന്റെ പട്ടിയെ പിടികൂടി കൊന്നു തിന്ന യുവാവിനെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ആസ്സാമിലെ ഗുവഹാത്തിയിലാണ് സംഭവം.

തന്റെ വളർത്തുനായയെ അയൽക്കാരൻ മോഷിടിച്ചു എന്ന് പറഞ്ഞ് രാത്രിയിൽ വളരെ വൈകിയാണ് സിമ്രാൻ കുമാരി എന്ന സ്ത്രീ പോലീസിനെ വിളിക്കുന്നത്. ഗുവാഹത്തിയിലെ ബ്രിന്ദബൻ പാത്തിൽ നിന്നുമാണ് യുവതി വിളിച്ചത്.

പരാതി ലഭിച്ചയുടനെ അധികം സമയം വൈകാതെ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി. യുവതിയുടെ പരാതിയിൽ അയൽക്കാരന്റെ വീട്ടിൽ എത്തിയപ്പോഴേക്കും അവിടെ നാല് പേർ ചേർന്ന് പട്ടിയെ പാകം ചെയ്ത് കഴിക്കുകയായിരുന്നു. ഇവരെ നാലുപേരെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പിന്നീട് ഈ വീട്ടിൽ വാടകക്ക് താമസിക്കുന്ന അയാളുടെ പേരിൽ പോലീസ് കേസെടുത്തു. ഐപിസി 429 (വളർത്തുമൃഗത്തെ കൊലപ്പെടുത്തൽ) , 379(മോഷണം) വകുപ്പുകൾ പ്രകാരമാണ് കേസ്. മണിപ്പൂരിൽ നിന്നും പരീക്ഷ എഴുതാൻ എത്തിയെ ഇയാളുടെ സുഹൃത്തുക്കളെ വിട്ടയച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW