Friday, August 23, 2019 Last Updated 59 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 05.39 PM

ഇടുക്കി എസ്.പിയേയും സി.പി.എമ്മിനേയും പരിഹസിച്ച് ജയശങ്കര്‍

uploads/news/2019/07/319722/jaya.jpg

കൊച്ചി: നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയില്‍ ഇടുക്കി എസ്.പിയേയും സി.പി.എമ്മിനേയും പരിഹസിച്ച് ജയശങ്കര്‍. പീരുമേട് ജയിലില്‍ ഒരു തടവുകാരന്‍ ന്യുമോണിയ ബാധിച്ച് മരിച്ച സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് യായൊരു പങ്കുമില്ല. ഇക്കാര്യം പാര്‍ട്ടി ജില്ലാ കമ്മറ്റിയും മന്ത്രി മണിയാശാനും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരെ ദുഷ്പ്രചരണം നടത്തുന്നത് അപലപനീയമാണെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇടുക്കി ജില്ലാ പോലീസ് മേധാവിയെ കുടുക്കാൻ അനുവദിക്കില്ല.

പീരുമേട് ജയിലിൽ ഒരു തടവുകാരൻ ന്യുമോണിയ പിടിച്ചു മരിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി സഖാവ് വേണുഗോപാലിന് ഒരു പങ്കുമില്ല. ഇക്കാര്യം പാർട്ടി ജില്ലാ കമ്മറ്റിയും മന്ത്രി മണിയാശാനും നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാൽ ചില മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ ദുഷ്പ്രചരണം തുടരുന്നത് തീർത്തും അപലപനീയമാണ്.

സത്യസന്ധനും കർമകുശലനുമായ ഒരു നിയമപാലകനാണ് സ. വേണുഗോപാൽ. വിശ്വാസം കൊണ്ട് കമ്മ്യൂണിസ്റ്റ് ആണെങ്കിലും കർമ്മം കൊണ്ട് തികഞ്ഞ ഗാന്ധിയൻ. ആരെയും സ്വന്തം കൈ കൊണ്ട് നുളളി നോവിക്കില്ല, കൈക്കൂലി കൈകൊണ്ട് വാങ്ങില്ല. ഇദ്ദേഹം യശ:ശരീരനായ സഖാവ് സത്യമംഗലം വീരപ്പന്റെ വകയിൽ ഒരു അമ്മാച്ചൻ്റെ മകനാണെന്ന് ചില കുബുദ്ധികൾ പറയുന്നത് അസൂയ കൊണ്ടാണ്.

വേണു സഖാവിൻ്റെ കാര്യപ്രാപ്തിയും കൈ നനയാതെ മീൻ പിടിക്കാനുളള കഴിവും ബോധ്യപ്പെട്ടതു കൊണ്ടാണ് ഇടുക്കിയിൽ പോസ്റ്റ് ചെയ്തത്. പാർട്ടിയും സർക്കാരും ഏല്പിച്ച എല്ലാ ഉത്തരവാദിത്തവും അദ്ദേഹം ഭംഗിയായി നിറവേറ്റി. കയ്യേറ്റക്കാരുടെയും കളളവാറ്റുകാരുടെയും കഞ്ചാവ് കൃഷിക്കാരുടെയും പേടിസ്വപ്നമായി മാറി.

മാങ്ങയുളള മാവിന് ഏറു കിട്ടും. കഴിവുള്ള ഉദ്യോഗസ്ഥന് ശത്രുക്കളുണ്ടാകും. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. വേണുഗോപാലിനോടും മണിയാശാനോടും പാവപ്പെട്ടവരുടെ പാർട്ടിയോടും പക തീർക്കാൻ എതിരാളികൾ പീരുമേട്ടിലെ ജയിൽ മരണം അവസരമാക്കുകയാണ്.

ഇന്ന് വേണുവിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്നവർ നാളെ മണിയാശാൻ്റെ രാജി ചോദിക്കും, മറ്റന്നാൾ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നു വാദിക്കും. അതൊന്നും നടപ്പില്ല. ഈ സർക്കാർ ഇതേപോലെ തന്നെ ഇനിയും ഭരിക്കും. ശൈലി മാറ്റുന്ന പ്രശ്നമില്ല.

പാർലമെന്റ് തെരഞ്ഞെടുപ്പിലെ അത്യുജ്ജല വിജയം വരുന്ന പഞ്ചായത്ത്- മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. എൽഡിഎഫ് വീണ്ടും വരും, എല്ലാം ശരിയാകും.

Ads by Google
Friday 05 Jul 2019 05.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW