Wednesday, August 21, 2019 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 05.11 PM

'രാഹുലിനെ വിശ്വസിച്ചത് തെറ്റായിപ്പോയി': ഗുജറാത്തില്‍ രണ്ട് എം.എല്‍.എമാര്‍ രാജിവച്ചു

 Alpesh Thakor, Dhavalsinh Zala

അഹമ്മദാബാദ്: കോണ്‍ഗ്രസ്സ് എം.എല്‍.എമാരായ അല്‍പേഷ് താക്കൂറും ദവാല്‍സിന്‍ഹ് സാല എം.എല്‍.എ സ്ഥാനം രാജിവച്ചു. ' രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. നിര്‍ഭാഗ്യവശാല്‍ അയാള്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ്സ് ഞങ്ങളെ നിരന്തരം അപമാനിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ സ്ഥാനം രാജിവെയ്ക്കുന്നു' അല്‍പേഷ് രാജിവച്ചശേഷം അറിയിച്ചു.

അല്‍പേഷ് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന് നിയമസഭയില്‍ അയോഗ്യത കല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരുന്നു കൂറുമാറ്റ നിരോധന നിയമ പ്രകാരം നിയമസഭാംഗത്വം അസാധുവാക്കണമെന്നാവശ്യപ്പെട്ട് കൊണ്‍ഗ്രസ്സ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായാണ് അല്‍പ്പേഷ് താക്കൂര്‍ മത്സരിച്ച് വിജയിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ മറ്റെല്ലാ സ്ഥാനങ്ങളും രാജിവെച്ച അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചില്ല.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. പാര്‍ട്ടി അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നാരോപിച്ചാണ് അല്‍പേഷിന്റെ രാജി.

Ads by Google
Ads by Google
Loading...
TRENDING NOW