Tuesday, August 20, 2019 Last Updated 39 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 05.03 PM

റെയില്‍ ഭവനു മുന്നിലെ ധര്‍ണ; കെജ്‌രിവാളിനും എഎപി നേതാക്കള്‍ക്കുമെതിരെ കോടതി കുറ്റം ചുമത്തി

അഷുതോഷ് സഞ്ജയ് സിംഗ് എന്നിവരെ കോടതി കേസില്‍ നിന്ന് ഒഴിവാക്കി.
Kejriwal

ന്യുഡല്‍ഹി: 2014ല്‍ നിരോധനാജ്ഞ ലംഘിച്ച് ഡല്‍ഹി റെയില്‍ ഭവന പുറത്ത് ധര്‍ണ നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപി നേതാവ് രാഖി ബിര്‍ല, സോമ്‌നാഥ് ഭാരതി എന്നിവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി.

അതേസമയം, അഷുതോഷ് സഞ്ജയ് സിംഗ് എന്നിവരെ കോടതി കേസില്‍ നിന്ന് ഒഴിവാക്കി. എഎപി നേതാക്കള്‍ക്കു വേണ്ടി അഭിഭാഷകരായ ഋഷികേശ് കുമാര്‍, മൊഹദ് ഇര്‍ഷാദ് എന്നിവര്‍ ഹാജരായി. അഷുതോഷും സോംനാഥ് ഭാരതിയും നേരിട്ടാണ് ഹാജരായത്.

2014ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ദക്ഷിണ ഡല്‍ഹിയില്‍ ലഹരിമരുന്ന്, അനാശാസ്യ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്താത്തില്‍ പ്രതിഷേധിച്ചായിരുന്ന എഎപി നേതാക്കള്‍ റെയില്‍ ഭവനു മുന്നില്‍ ധര്‍ണ നടത്തിയിത്. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ ലംഘിച്ചതിനും സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW