Saturday, August 24, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 04.41 PM

ഇത് ഹരിത ബജറ്റ്; 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിന് പ്രചോദനമാകും: പ്രധാനമന്ത്രി

കാര്‍ഷിക മേഖലയുടെ ദിശ മാറ്റിമറിക്കുന്ന ബജറ്റ് കര്‍ഷക വരുമാനം ഇരട്ടിയാക്കും.
Narendra Modi, union budget 2019

ന്യുഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഹരിതവും ജനസൗഹാര്‍ദവുമാണ് ബജറ്റ്. രാജ്യം അതിന്റെ ലക്ഷ്യസ്ഥാനത്തെത്താന്‍ ശരിയായ പാതയിലാണെന്ന് തെളിയിക്കുന്നുവെന്നും ബജറ്റ് അവതരണത്തിനു ശേഷം മോഡി ടെലിവിഷനിലുടെ രാജ്യത്തോട് പറഞ്ഞു.

വികസനോന്മുഖമായ ബജറ്റാണിത്. പുതിയ ഇന്ത്യക്ക് വേണ്ടിയുള്ള ബജറ്റാണ്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ രൂപീകരിക്കുന്നതിനുള്ള മാര്‍ഗമാണ്. 21ാം നൂറ്റാണ്ടിന്റെ വികസനത്തിനു വേണ്ടിയുള്ളതാണിത്.

കര്‍ഷകരെ സഹായിക്കുന്ന ബജറ്റാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇത് പരിസ്ഥിതിയ്ക്കും ഹരിത ഊര്‍ജത്തിനും ഊന്നല്‍ നല്‍കുന്ന ഹരിത ബജറ്റ് ആണെന്നും അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖലയുടെ ദിശ മാറ്റിമറിക്കുന്ന ബജറ്റ് കര്‍ഷക വരുമാനം ഇരട്ടിയാക്കും. ചവിട്ടിമെതിക്കപ്പെട്ട വിഭാഗത്തെ 'പവര്‍ ഹൗസായി' മാറ്റിമറിക്കാന്‍ ശക്തിയുള്ളതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW