Thursday, August 22, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 04.37 PM

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു

Nalini murugan, Rajiv Gandhi assasination

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി മുരുകന് പരോള്‍ അനുവദിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 30 ദിവസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന നളിനിക്ക് 2016ല്‍ പിതാവിന്റെ മരണനാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ആകെ ഒരു ദിവസമാണ് പരോള്‍ ലഭിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായി നളിനി പിടിയിലാകുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നു. ജയിലില്‍ പിറന്ന മകള്‍ അരിത്ര ഇന്ന് ലണ്ടനില്‍ ഡോക്ടറാണ്. അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറ് മാസത്തെ പരോളാണ് നളിനി ആവശ്യപ്പെട്ടത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ തള്ളി കോടതി അനുവദിച്ചതോടെയാണ് നളിനിക്ക് പുറത്തിറങ്ങാന്‍ അവസരമൊരുങ്ങുന്നത്.

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായ നളിനി ഉള്‍പ്പെടെയുള്ളവര്‍ ജീവപര്യന്തം തടവിന്റെ കാലാവധി കഴിഞ്ഞിട്ടും പരോള്‍ പോലും ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്.

1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തുരില്‍ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കേസില്‍ പിടിയിലായ നളിനി അടക്കം എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ത്തില്‍ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

Ads by Google
Friday 05 Jul 2019 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW