Tuesday, August 20, 2019 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 04.09 PM

കേരളീയം ഖത്തർ വേൾഡ് മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ബ്രോഷര്‍ പ്രകാശനം ചെയ്തു

uploads/news/2019/07/319701/Gulf050719d.jpg

ദോഹ: കേരളീയം ഖത്തർ മലയാള ഭാഷ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്റര്‍ ,ഗോൾഡൻ ടാലന്റ്മായി ചേർന്ന് സംഘടിപ്പിക്കുന്ന വേൾഡ് മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പോസ്റ്റർ ഇന്ത്യൻ കൾച്ചറൽ പ്രസിഡന്റ് മണികണ്ഠൻ പ്രകാശനം ചെയ്തു. ഐ .സി സി യില്‍ നടന്ന ചടങ്ങില്‍ കേരളീയം ഖത്തർ പ്രസിഡന്റ് ദുർഗ്ഗാദാസ്, വൈസ് പ്രസിഡന്റ് മധു, ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, എക്സിക്യുട്ടീവ് അംഗം ജാഫർ വെളിയങ്കോട് തുടങ്ങിയവര്‍പങ്കെടുത്തു.

ലോകമെമ്പാടുമുള്ള മലയാളികളുടെ ചെറുചിത്രങ്ങൾ ആഗസ്ത് 2,3,4 തീയതികളിൽ തിരുവനന്തപുരത്ത് പ്രദർശന മത്സരത്തിൽ മാറ്റുരയ്കും. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ അവസാന റൗണ്ട് മത്സരവും അവാർഡ് ദാനവും സെപ്തംബർ 7 ന് ഖത്തര്‍ ഐ സി സി അശോകഹാളില്‍ നടക്കും .

പ്രമുഖ സംവിധായകരായ കെ.മധു, ടി.എസ്.സുരേഷ് ബാബു, സന്തോഷ് സൗപർണ്ണിക, അഖിലേഷ്, സെൻസർ ബോർഡ്‌ അംഗം അനിൽ പ്ലാവോട് എന്നിവരടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് ക്യാഷ് അവാർഡും ഫലകവും നല്‍കും .

കൂടാതെ മറ്റ് പത്തോളം അവാർഡുകളുംവിതരണം ചെയ്യും . നിർമ്മാതാവ് സുരേഷ് കുമാർ, ഗോള്‍ഡന്‍ടാലന്റ്ചെയർമാൻ എം എന്‍ സി ബോസ് എന്നിവരാണ് ഉപദേശകസമിതിഅംഗങ്ങള്‍ . രജിസ്ട്രേഷനുകൾക്കുള്ള സമയപരിധിതിJuly25നാണ്.കൂടുതല്‍വിവരങ്ങള്‍ക്ക് keraleeyamdoha@gmail.com, +974 70657331

Ads by Google
Friday 05 Jul 2019 04.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW