Tuesday, August 20, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 04.05 PM

പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് കൂട്ടായ ശ്രമം വേണം :ദമ്മാമിൽ ഐ സി എഫ് ചർച്ചാ സംഗമം നടത്തി .

uploads/news/2019/07/319699/Gulf050719c.jpg

ദമ്മാം : ചെറുകിട നിക്ഷേപ രംഗത്തും സീസൺ സമയങ്ങളിലെ വിമാന നിരക്ക് വര്ധനയിലുമടക്കം പ്രവാസികൾ നേരിടുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം നേടാൻ കൂട്ടായ ശ്രമം ആവശ്യമാണെന്ന് ഇസ്ലാമിക കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ഐ .സി .എഫ് ) സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. "പ്രവാസിക്കും അവകാശങ്ങളുണ്ട് - ചുവപ്പ് നാടയിൽ കുരുങ്ങുന്ന പ്രവാസികൾ " എന്ന പ്രമേയത്തിലായിരുന്നു ചർച്ചാ സംഗമം.

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ ഒരുപ്രതീകം മാത്രമാണെന്നും ഇത് ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ലെന്നും കേവല നിയമനിര്മ്മാണത്തിനപ്പുറം അത് താഴെ തട്ടിലേക്ക് എത്തിച്ച് നടപ്പാക്കേണ്ടതും സർക്കാറുകളുടെ ബാധ്യതയാണെന്നും വിഷയാവതരണം നടത്തിയ ഉമർ സഖാഫി മൂർക്കനാട് പറഞ്ഞു. ഉദ്യോഗസ്ഥരും സർക്കാരും പരസ്പരം കുറ്റപ്പെടുത്തുന്ന പതിവ് ശൈലിയാണ് ഇപ്പോഴുമുള്ളത്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മാറിമാറി വരുന്ന സർക്കാറുകൾ പ്രവാസികളോടുള്ള അവഗണന തുടരുകയാണ്. ഫണ്ടുകൾക്കും ഖജനാവ് നിറക്കുന്നതിനും മാത്രമാണ് പ്രവാസികൾ എന്ന മനോഭാവം മാറുകയാണ് ഇതിന് പരിഹാരം എന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങളും സംരംഭങ്ങളും പഠിച്ച ശേഷം മാത്രമേ ചെയ്യാവൂ എന്നും അദ്ദേഹം ഓര്മ്മിപ്പിച്ചു.

സർക്കാർ ഓഫീസുകളിൽ കൈക്കൂലി ഇല്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന സ്ഥിതിയാണെന്നും ചെറിയ അവധിക്ക് നാട്ടിലെത്തി കാര്യങ്ങൾ ചെയ്തു മടങ്ങാൻ നിർബന്ധിതനാകുന്ന പ്രവാസിയെ കുരുക്കാൻ വലയുമായി നടക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാരായ ഇടനിലക്കാർ വരെയുണ്ടെന്നും ജീവൻ ടിവി റിപ്പോര്ട്ടർ അലവി പറഞ്ഞു. പരിഹരിക്കപ്പെടാത്ത പ്രവാസി സമസ്യകളുടെ ഉത്തരവാദികൾ കൈക്കൂലി ശീലിപ്പിക്കുകയും പ്രതികരണശേഷി നഷ്ടപ്പടുകയും ചെയ്ത പ്രവാസികൾ തന്നെയാണെന്ന് നൗഷാദ് ഇരിക്കൂർ മീഡിയവൺ അഭിപ്രായപ്പെട്ടു.. കാലങ്ങളായി തുടരുന്ന അവഗണനയുടെ ഉദാഹരണമാണ് സീസൺ സമയങ്ങളിലെ വിമാന നിരക്ക് വര്ധനയെന്നും കൂട്ടായ പ്രതിഷേധങ്ങളും ഇടപെടലുകളും മാത്രമേ ഇതിന് പരിഹാരമുള്ളു എന്നും കേന്ദ്ര സംസ്ഥാന സര്ക്കാറുകൾ നടത്തുന്ന പരിപാടികൾ പലപ്പോഴും സാധാരണ ജനങ്ങളെ മറക്കുന്നതാണെന്നും സംഘടനാ കൂട്ടായ്മയിലൂടെ കക്ഷിത്വം മറന്ന് പ്രതിഷേധിക്കലാണ് വേണ്ടതെന്നും മുൻ ഇൻഡ്യൻ സ്കൂൾ ഭരണ സമിതി ചെയര്മാനും ലോക മലയാളി അസോസിയേഷൻ അംഗവുമായ അബ്ദുള്ള മഞ്ചേരി പറഞ്ഞു

രാഷ്ട്രീയ പകപോക്കലിനും വാഗ്വാദത്തിനുമപ്പുറം പ്രവാസി എന്ന വികാരമാണ് വേണ്ടതെന്നും ക്രിയാത്മകമായ പരിഹാരത്തിന് മഹല്ലുകളിലുൽപ്പെടെ ചെറുകിട വ്യവസായങ്ങളും നിക്ഷേപക സംവിധാനങ്ങളും ആലോചിക്കണമെന്നും ധാരാളം സംഘടനകൾക്കിടയിൽ Iഐ .സി .എഫ് ഇങ്ങനെ ചർച്ചക്ക് തുടക്കം കുറിച്ചത് ഏറെ പ്രശംസനീയമാണെന്നും ചന്ദിക ലേഖകൻ അഷ്റഫ് ആളത്ത് പറഞ്ഞു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് Em കബീർ നവോദയ, ഹനീഫ് റാവുത്തർ,, ഹമീദ് വടകര, അബ്ദുൽ കരീം ഖാസിമി എന്നിവർ സംസാരിച്ചു. അനിയന്ദ്രിതമായി വിമാന ചാർജ് കൂട്ടുന്നതിനെതിരെ സൈനുദീൻ വാഴവറ്റ പ്രമേയം അവതരിപ്പിച്ചു. അബ്ദുല്ലത്തീഫ് അഹ്സനി അധ്യക്ഷത വഹിച്ച യോഗം നിസാർ കാട്ടിൽ ഉത്ഘാടനം ചെയ്തു. ഹാരിസ് ജൗഹരി പൊന്നാട് മോഡറേറ്ററായിരുന്നു. സലീം പാലച്ചിറ സ്വാഗതവും ശരീഫ് സഖാഫി നന്ദിയും പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Friday 05 Jul 2019 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW