Tuesday, August 20, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 04.01 PM

ടാറ്റ അല്‍ട്രോസ് ; ആദ്യമെത്തുന്നത് മാനുവല്‍ മാത്രം ?

tata altroz to be introduced with manual gearbox only automatic come later

ടാറ്റ മോട്ടോഴ്സ് ഉടന്‍ പുറത്തിറക്കാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ് തുടക്കത്തില്‍ എത്തുന്നത് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്.

രണ്ടാം ഘട്ടത്തില്‍ ഓട്ടോമാറ്റിക് പതിപ്പ് എത്തും. അള്‍ട്രോസിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനം എത്തുകയെന്നാണ് സൂചന.

ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് അള്‍ട്രോസിലുള്ളത്. ക്രോമിയം ആവരണം നല്‍കിയിട്ടുള്ള എസി വെന്റുകളും ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണെന്നാണ് സൂചന.

ഇംപാക്ട്‌സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. നേര്‍ത്ത ഡിസൈനില്‍ വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് അള്‍ട്രോസിനെ അലങ്കരിക്കുന്നത്.

ഫ്രെയിംലെസ് വൈപ്പര്‍ ബ്ലേഡ്, ഡയമണ്ട് കട്ട് അലോയി വീല്‍ എന്നിവ പുതുമയാണ്. ഇരട്ട നിറത്തിലാണ് ഇന്റീരിയര്‍. ക്രോമിയം ആവരണം നല്‍കിയിട്ടുള്ള എസി വെന്റുകളും ഫ്‌ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ്.

ഇന്ത്യന്‍ നിരത്തില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി ഐ20, ഫോക്‌സ്വാഗണ്‍ പോളൊ, ഹോണ്ട ജാസ് എന്നിവയായിരിക്കും അല്‍ട്രോസിന്റെ എതിരാളികള്‍.

Ads by Google
Ads by Google
Loading...
TRENDING NOW