Sunday, August 18, 2019 Last Updated 48 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 PM

യാത്രയ്ക്കിടെ കളഞ്ഞുപോയ ഒന്നര പവന്റെ പാദസ്വരത്തിന് കെ.എസ്.ആര്‍.ടിസിയുടെ നോട്ടക്കൂലി 4000 രൂപ; ഇത് വല്ലാത്തൊരു നിര്‍'ഭാഗ്യ'മായിപ്പോയി

uploads/news/2019/07/319685/ksrtc.jpg

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ബസ് യാത്രയ്ക്കിടെ കളഞ്ഞു പോയ ഒന്നര പവന്റെ പദസ്വരത്തിന് നോക്കുകൂലി 4000 രൂപ. കോതമംഗലം സ്വദേശിനിയ്ക്കാണ് സ്വര്‍ണ്ണം തിരികെ കിട്ടിയ ഭാഗ്യം ഒടുക്കം ധനനഷ്ടമായി ഭവിച്ചത്.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി തലസ്ഥാനത്ത് എത്തിയ യുവതിക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. കണിയാപുരം ഡിപ്പോയില്‍ നിന്നുള്ള ബസില്‍ യാത്ര ചെയ്യവേ സ്വര്‍ണ്ണ പാദസ്വരം നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതേ ബസിലെ മറ്റൊരു യാത്രക്കാരിയാണ് സ്വര്‍ണ്ണാഭരണം കണ്ടെടുത്ത് ഏല്‍പ്പിച്ചത്. അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉടമ വിവരം അറിഞ്ഞത്. ഇതിന് മ്യൂസിയം പോലീസിന്റെ സഹായവും ഉണ്ടായി.

എന്നാല്‍, കളഞ്ഞുപോയ ഈ മുതല്‍ വെറും ഒരു ദിവസം ഡിപ്പോയില്‍ സൂക്ഷിച്ചതിന് 4000 രൂപയാണ് കെ.എസ്.ആര്‍.ടി ആവശ്യപ്പെട്ടത്. അതുകൊണ്ടും തീര്‍ന്നില്ല നടപടികള്‍, ഈ നോട്ടക്കൂലിക്ക് പുറമേ 200 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലവും രണ്ട് ആള്‍ ജാമ്യവും ആവശ്യപ്പെട്ടു. ഒടുവില്‍ കൂട്ടുകാരില്‍ നിന്നൊക്കെ കടം വാങ്ങി കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പാദസ്വരം തിരിച്ചു പിടിച്ചു.

ഇനി കെ.എസ്.ആര്‍.ടി.സിയിലെ നോക്കുകൂലി നിയമത്തെ കുറിച്ച്:

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ ഏറ്റെടുക്കേണ്ടത് കണ്ടക്ടറാണ്. ഡിപ്പോയിലെത്തുമ്പോള്‍ ആ വസ്തുവിന്റെ മൂല്യം കണക്കാക്കി രേഖ തയ്യാറാക്കി കൈമാറണം. സാക്ഷികളും വേണം. ഇനി മുതല്‍ തിരികെ കിട്ടാനും ചില നടപടികളൊക്കെയുണ്ട്.... ഉടമയാണ് എന്നതിന്റെ രേഖകള്‍ ഹാജരാക്കണം. എങ്ങനെ നഷ്ടമായി എന്നതിനും സാധൂകരിക്കുന്ന തെളിവ് വേണം. ഇതേ മുതലിന് ഭാവിയില്‍ ആരെങ്കിലും അവകാശം ഉന്നയിച്ചു വന്നാല്‍ സ്വീകരിച്ച മുതല്‍ തിരികെ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാമെന്നും കളഞ്ഞു കിട്ടുന്ന വസ്തുവിന്റെ വിപണി മൂല്യം ഈടാക്കി 10 ശതമാനം സര്‍വീസ് ചാര്‍ജും ഇതിന് ഈടാക്കും.

Ads by Google
Ads by Google
Loading...
TRENDING NOW