Thursday, August 22, 2019 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 03.12 PM

2018-19 സാമ്പത്തിക വര്‍ഷം ഇറക്കുമതി ചെയ്യപ്പെട്ടത് 7,224 കോടി രൂപയുടെ ടിവി സെറ്റുകള്‍

televisions worth rs 7224 crore imported

മൊത്തം 7,224 കോടി രൂപയുടെ മൂല്യമുള്ള ടിവി സെറ്റുകളാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഡാറ്റ് വ്യക്തമാക്കുന്നു. 2017-18ല്‍ 4,962 കോടി രൂപയുടെ ടിവി സെറ്റ് ഇറക്കുമതിയാണ് നടന്നിരുന്നത്. ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇറക്കുമതിയില്‍ പകുതിയില്‍ അധികവും ചൈനയില്‍ നിന്നായിരുന്നു.

ചൈന കഴിഞ്ഞാല്‍ വിയറ്റ്‌നാം, മലേഷ്യ, ഹോങ്‌കോങ്, തായ് വാന്‍ എന്നീ രാഷ്ട്രങ്ങളാണ് യഥാക്രമത്തില്‍ ഇന്ത്യയിലേക്കുള്ള ടിവി ഇറക്കുമതിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈ അഞ്ച് രാഷ്ട്രങ്ങളില്‍ നിന്നുള്ള മൊത്തം ഇറക്കുമതി മാത്രം 7,011 കോടി രൂപയുടേതാണ്. മൊത്തം 3,807 കോടി രൂപയ്ക്കുള്ള ടിവി സെറ്റുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടത്.

സര്‍ക്കാര്‍ നിരവധി നടപടികള്‍ ആണ് ആഭ്യന്തരമായി നിര്‍മിക്കുന്ന ടെലിവിഷന്‍ സെറ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കൈക്കൊണ്ടിട്ടുള്ളത്. ബാഗേജ് നിയമപ്രകാരമുള്ള ഡ്യൂട്ടി ഫ്രീ അലവന്‍സില്‍ നിന്ന് ഫ്‌ളാറ്റ് പാനല്‍ ടിവികളെ ഒഴിവാക്കുക, തീരുവ ഘടന കൂടുതല്‍ യുക്തിസഹമാക്കുക എന്നിവ അവയില്‍ ചിലതാണ്. ഇതോടെ രാജ്യത്തെ ടെലിവിഷന്‍ ആവശ്യകതയുടെ 80 ശതമാനവും നിര്‍വഹിക്കാനാകുന്ന തരത്തിലേക്ക് ആഭ്യന്തര ഉല്‍പ്പാദനം വളര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Ads by Google
Friday 05 Jul 2019 03.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW