Wednesday, August 21, 2019 Last Updated 33 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.07 PM

മുംബൈ മുങ്ങിയപ്പോള്‍ നിങ്ങള്‍ എവിടായിരുന്നു, ആപത്തില്‍ സഹായിക്കുന്നവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ; വിമര്‍ശിച്ച് രാഹുല്‍ രാഹുല്‍ ഗാന്ധി

uploads/news/2019/07/319659/rahul-gandhi.jpg

ന്യൂഡല്‍ഹി : മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. ആളുകളെ ആവശ്യപ്പെടുന്ന സമയത്ത് സഹായിക്കേണ്ടതവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും മുംബൈ നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിട്ടും സഹായിക്കാന്‍ ഒരാളെപ്പോലും കണ്ടില്ലല്ലോയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ചതായുള്ള കത്ത് പുറത്തുവിട്ടതിന് പിന്നാലെ ആദ്യമായിട്ടായിരുന്നു രാഹുല്‍ പ്രവര്‍ത്തകരെ കണ്ടത്. രാഷ്ര്ടീയ സഖ്യങ്ങള്‍ക്കപ്പുറത്തായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പാര്‍ട്ടിയെ അത്തരത്തില്‍ എങ്ങനെ ശക്തിപ്പെടുത്താമെന്ന് ആലോചിക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോടായി പറഞ്ഞു.

പാവപ്പെട്ടവരായ. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ് താന്‍ നിലകൊള്ളുന്നത്. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. തനിക്കെതിരെ ആക്രമണങ്ങള്‍ വരുന്നത് ആസ്വദിക്കുന്നുവെന്നും രാഹുല്‍ പ്രവര്‍ത്തകരോടായി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW