Monday, August 26, 2019 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 10.25 AM

600 അല്ലെങ്കില്‍ 500 സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കും: അത്ഭുതം സംഭവിക്കുമെന്ന് പാക്ക് ക്യാപ്റ്റന്‍ സര്‍ഫ്രാസ്

Sarfaraz Ahmed,  Pakistan

ലോര്‍ഡ്‌സ്: പാക്കിസ്ഥാന്‍ ലോകകപ്പ് സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ന് അത്ഭുതം സംഭവിക്കണം. വെള്ളിയാഴ്ച ലോര്‍ഡ്‌സില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന പോരാട്ടത്തിന് ടീം ഒരുങ്ങിക്കഴിഞ്ഞുവെന്ന് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മ്മദ് പറഞ്ഞു.ടീമിന്റെ സെമി പ്രവേശനത്തിന് വന്‍ മാര്‍ജിനിലുള്ള വിജയമാണ് ആവശ്യം. അങ്ങനെയെങ്കില്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങുക തന്നെ ചെയ്യണം.

ടോസ് നേടിയാല്‍ പാക്കിസ്ഥാന്‍ 350 സ്‌കോര്‍ ഉയര്‍ത്തി, 311 റണ്‍സിന് വിജയം നേടുകയും ചെയ്യണം. പാക്കിസ്ഥാന്‍ 400 റണ്‍സ് ഉയര്‍ത്തിയാല്‍ 316 റണ്‍സിന്റെ വിജയവും, 450 ഉയര്‍ത്തിയാല്‍ 321 റണ്‍സിന്റെ വിജയവും പാക്കിസ്ഥാന്‍ സ്വന്തമാക്കിയാല്‍ മാത്രമേ സെമിപ്രവേശം സാധ്യമാകൂ. എന്നാല്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്താല്‍ ആദ്യ പന്ത് എറിയുന്നതിന് മുമ്പു തന്നെ പാക്കിസ്ഥാന്റെ സെമി സ്വപ്നം തകര്‍ന്നടിയും.

അള്ളാഹ് സഹായിച്ചാല്‍ അത്ഭുതം സംഭവിക്കും. എന്നിരുന്നാലും മികച്ച രീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഞങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കുമെന്നും സര്‍ഫ്രാസ് അഹ്മ്മദ് പറഞ്ഞു. 316 റണ്‍സിന് വിജയിക്കണമെന്നത് വലിയ ലക്ഷ്യമാണ്. അതും സാധ്യമാകുന്നത് ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുമമ്പാള്‍ മാത്രം. അങ്ങനെയെങ്കില്‍ അഞ്ഞൂറോ, അറുനൂറോ റണ്‍സ് അടിച്ചെടുക്കേണ്ടി വരും. നിലവില്‍ ന്യൂസിലാന്‍ഡിന് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് പാക്കി്‌സഥാന്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW