Thursday, August 22, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.43 AM

പോളിടെക്‌നിക്‌ അഡ്‌മിഷന്‍: അവസാന അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്‌ഥാനത്തെ സര്‍ക്കാര്‍/എയ്‌ഡഡ്‌, സ്വാശ്രയ പോളിടെക്‌നിക്‌ കോളജിലേക്കുള്ള ഒന്നാംവര്‍ഷ അഡ്‌മിഷന്റെ അവസാന അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു. ലിസ്‌റ്റ്‌ പ്രകാരം പ്രവേശനം ലഭിച്ചിരിക്കുന്ന മുഴുവന്‍ അപേക്ഷകരും ലഭിച്ച സ്‌ഥാപനങ്ങളിലും ബ്രാഞ്ചുകളിലും അഞ്ച്‌, ആറ്‌ തീയതികളില്‍ രാവിലെ ഒന്‍പത്‌ മുതല്‍ വൈകിട്ട്‌ ആറ്‌ വരെ പ്രവേശനം നേടാം. ഇപ്രകാരം അഡ്‌മിഷന്‍ കിട്ടിയിട്ടും സ്‌ഥാപനങ്ങളില്‍ പ്രവേശനം നേടാതിരുന്നാല്‍ അവര്‍ പ്രവേശന പ്രക്രിയയില്‍നിന്നു പുറത്താവും.
നേരത്തെ ഉയര്‍ന്ന ഓപ്‌ഷനുവേണ്ടി താല്‍ക്കാലിക അഡ്‌മിഷന്‍ എടുത്തവര്‍ ഈ ലിസ്‌റ്റ്‌ പ്രകാരം കിട്ടിയ സ്‌ഥാപനങ്ങളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ അഡ്‌മിഷന്‍ പ്രക്രിയയില്‍ നിന്നും പുറത്താവും. അഡ്‌മിഷന്‍ എടുത്തവര്‍ക്ക്‌ അവരുടെ ഉയര്‍ന്ന ഓപ്‌ഷനുകള്‍ക്കുവേണ്ടി നോഡല്‍ പോളിടെക്‌നിക്കുകളില്‍ ഒന്‍പത്‌, പത്ത്‌ തിയതികളില്‍ നടക്കുന്ന സ്‌പോട്ട്‌ അഡ്‌മിഷനില്‍ പങ്കെടുക്കാം.
സ്‌പോട്ട്‌ അഡ്‌മിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ ഏഴ്‌, എട്ട്‌ തിയതികളില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. ജൂലൈ എട്ടിന്‌ വൈകിട്ട്‌ മൂന്നുവരെ മാത്രമേ അതത്‌ ജില്ലകളിലെ സ്‌ഥാപനങ്ങളിലേക്ക്‌ രജിസ്‌ട്രേഷന്‍ നടത്താനാകൂ. എട്ടിന്‌ വൈകിട്ട്‌ നാലുമണിക്ക്‌ സ്‌പോട്ട്‌ അഡ്‌മിഷനില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്‌റ്റ്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ ജില്ലകളിലേക്ക്‌ സ്‌പോട്ട്‌ അഡ്‌മിഷന്‌ രജിസ്‌റ്റര്‍ ചെയ്യുകയും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏതെങ്കിലും ഒരു സ്‌ഥലത്ത്‌ സമര്‍പ്പിക്കുകയും ചെയ്യാം. മറ്റു സ്‌ഥാപനങ്ങളില്‍ അധികാരപ്പെടുത്തിയ പ്രതിനിധിയെ പ്രോസ്‌പെക്‌ടസില്‍ പറഞ്ഞിട്ടുള്ള പ്രോക്‌സി ഫോമില്‍ അധികാരപ്പെടുത്തി അയക്കാം.

Ads by Google
Friday 05 Jul 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW