Tuesday, August 20, 2019 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

ചെറുകിട വ്യവസായ മേഖലയില്‍ 5 കോടി തൊഴിലവസരം ലക്ഷ്യമെന്ന്‌ ഗഡ്‌കരി

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും ഇന്ത്യയുടെ ജി.ഡി.പിയുടെ 50 ശതമാനം സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍നിന്നാകുമെന്നും അവിടെ അഞ്ചു കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി.
ഈ മേഖലയില്‍ 11 കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചുകഴിഞ്ഞു. അത്‌ 15 കോടിക്കു മുകളിലെത്തിക്കാനാണു ശ്രമം. സൂക്ഷ്‌മ-ചെറുകിട-ഇടത്തരം വ്യവസായോല്‍പ്പന്നങ്ങളുടെയും ഖാദിയുടെയും വിപണനത്തിനായി ആലിബാബ, ആമസോണ്‍ മാതൃകയില്‍ വെബ്‌സൈറ്റ്‌ തുടങ്ങുമെന്നും ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും പുതുതായി രണ്ടു കോടി തൊഴിലവസരങ്ങളാണു 2014-ല്‍ ബി.ജെ.പിയുടെ വാഗ്‌ദാനമെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ അധിര്‍ രഞ്‌ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. ഹൈവേ നിര്‍മാണത്തിന്റെ കാര്യത്തില്‍ പറഞ്ഞ ലക്ഷ്യം നേടി, തൊഴിലവസരങ്ങളുടെ കാര്യത്തിലും അതു ചെയ്യും- ഗഡ്‌കരി പറഞ്ഞു.

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW