Thursday, August 22, 2019 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

കര്‍ണാടകയില്‍ ജെ.ഡി-എസിന്‌ പുതിയ നേതൃത്വം

ബംഗളുരു: കര്‍ണാടകയില്‍ ജനതാ ദളി(സെക്കുലര്‍) നു പുതിയ നേതൃത്വം. എച്ച്‌.കെ. കുമാരസ്വാമിയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. മധു ബംഗാരപ്പയാണു വര്‍ക്കിങ്‌ പ്രസിഡന്റ്‌. നിഖില്‍ കുമാരസ്വാമി പാര്‍ട്ടി യുവജനവിഭാഗം പ്രസിഡന്റാകും.
സംസ്‌ഥാനത്തെ പാര്‍ട്ടിക്കു പുതിയമുഖം നല്‍കുന്ന തീരുമാനങ്ങള്‍ ബംഗളുരുവില്‍ ജെ.ഡി-എസ്‌ ദേശീയാധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്‌.ഡി. ദേവെഗൗഡയാണു പ്രഖ്യാപിച്ചത്‌. പാര്‍ട്ടിക്ക്‌ വര്‍ക്കിങ്‌ പ്രസിഡന്റ്‌പദത്തില്‍ ഒരാള്‍മതിയെന്ന ധാരണപ്രകാരമാണ്‌ മധു ബംഗാരപ്പയെ തെരഞ്ഞെടുത്തതെന്നു ദേവെഗൗഡ പറഞ്ഞു. തുംകുരുവിലെ തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ എ.എച്ച്‌. വിശ്വനാഥ്‌ സംസ്‌ഥാന അധ്യക്ഷപദം രാജിവച്ച ഒഴിവിലാണ്‌ അഞ്ചുവട്ടം എം.എല്‍.എയും മുന്‍മന്ത്രിയുമായ എച്ച്‌.കെ. കുമാരസ്വാമിയെ പുതിയ ഉത്തരവാദിത്തം ഏല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW