Friday, August 23, 2019 Last Updated 18 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

ഡി.എം.കെ. യുവജനവിഭാഗത്തിന്‌ സ്‌റ്റാലിന്റെ മകന്‍ 'നായകന്‍'

ചെന്നൈ: ഡി.എം.കെയുടെ യുവജനവിഭാഗത്തെ എം.കെ. സ്‌റ്റാലിന്റെ മകനും നടനുമായ ഉദയനിധി നയിക്കും. കരുണാനിധി കുടുംബത്തിന്റെ പേരിലുള്ള മുരശോലി ട്രസ്‌റ്റിന്റെ എം.ഡിയാണിപ്പോള്‍ ഉദയനിധി. യൂത്ത്‌വിങ്‌ സെക്രട്ടറിയായതോടെ കരുണാധിധി കുടുംബത്തില്‍നിന്നു പാര്‍ട്ടിയുടെ ഉന്നതപദവിയിലെത്തുന്ന നാലാമത്തെയാളായി ഉദയനിധി.
സ്‌റ്റാലിന്റെ സഹോദരി കനിമൊഴി ലോക്‌സഭാംഗമാണ്‌. അനന്തരവന്‍ ദയാനിധി മാരന്‍ മുന്‍ കേന്ദ്രമന്ത്രിയും മൂന്നുതവണ പാര്‍ലമെന്റംഗവുമായിരുന്നു. സ്‌റ്റാലിന്റെ മൂത്ത സഹോദരന്‍ എം.കെ. അഴഗിരിയും പാര്‍ലമെന്റംഗമായിരുന്നു.
ഡി.എം.കെ. സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വെളളക്കോവില്‍ സ്വാമിനാഥനാണു നിലവിലെ യൂത്ത്‌വിങ്‌ സെക്രട്ടറി. കഴിഞ്ഞമാസമാണു പദവിയൊഴിയാനുള്ള സന്നദ്ധത സ്വാമിനാഥന്‍ അറിയിച്ചത്‌. ഇതേത്തുടര്‍ന്നാണു ഡി.എം.കെ. തലവന്‍ എം. കരുണാനിധിയുടെ ചെറുമകന്‍ ഈ സ്‌ഥാനത്ത്‌ എത്തുന്നത്‌.
ഇതു പുത്രവാഴ്‌ചയല്ലെന്നും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പ്രചാരണച്ചുമതല ഏറ്റെടുത്തു കരുത്തുതെളിയിച്ചാണ്‌ ഉദയനിധി നിര്‍ണായക പദവിയില്‍ എത്തുന്നതെന്നും സ്‌റ്റാലിന്‍പക്ഷത്തെ നേതാക്കള്‍ വിശദീകരിച്ചു.

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW