Thursday, August 22, 2019 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

114 പോര്‍വിമാനം വാങ്ങാന്‍ നടപടി; കരാര്‍ 10 ലക്ഷം കോടി രൂപയുടേത്‌

ന്യൂഡല്‍ഹി: ഫ്രഞ്ച്‌ കമ്പനിയായ ദസോയുമായുള്ള റാഫേല്‍ യുദ്ധവിമാന ഇടപാട്‌ വന്‍വിവാദമായി തുടരുന്നതിനിടെ 114 പോര്‍വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ നടപടി തുടങ്ങി. ഏകദേശം 1500 കോടി യു.എസ്‌. ഡോളറി(ഏകദേശം 10.27 ലക്ഷം കോടി രൂപ)ന്റെ കരാര്‍ ലോകത്തെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടു കൂടിയാകും.
പ്രതിരോധ സേനകളുടെ കരുത്ത്‌ വര്‍ധിപ്പിക്കാനും പഴക്കം ചെന്ന യുദ്ധവിമാനങ്ങള്‍ പല ഘട്ടമായി ഒഴിവാക്കാനുമുള്ള നടപടികളുടെ തുടര്‍ച്ചയാണു പുതിയ നീക്കം. യു.എസ്‌. കമ്പനികളായ ബോയിങ്‌, ലോക്‌ഹീഡ്‌ മാര്‍ട്ടിന്‍, സ്വീഡിഷ്‌ കമ്പനിയായ സാബ്‌ എ.ബി. എന്നിവര്‍ താല്‍പ്പര്യമറിയിച്ചുകഴിഞ്ഞു. നിര്‍മാണത്തിന്റെ 85 ശതമാനമെങ്കിലും ഇന്ത്യയിലാകണമെന്നു പ്രത്യേകം നിബന്ധനയുണ്ട്‌.
വ്യോമസേനയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്‌ താല്‍പര്യപത്രങ്ങളുടെ വിശകലനം തുടങ്ങിയതായി പ്രതിരോധ സഹമന്ത്രി ശ്രീപദ്‌ നായിക്‌ അറിയിച്ചു.
വ്യോമ, നാവിക സേനകള്‍ക്ക്‌ 400 യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്നാണു കണക്ക്‌. ഇതിനൊപ്പം ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ വാങ്ങാനും അന്തര്‍വാഹിനികള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുമുള്ള കരാറുകള്‍ക്കും പ്രാഥമിക നടപടി തുടങ്ങി. നാവിക, തീരരക്ഷാ സേനകള്‍ക്കായി യുദ്ധക്കപ്പലുകളും അനുബന്ധ കപ്പല്‍വ്യൂഹവും വാങ്ങാനുള്ള നടപടികള്‍ക്കും തുടക്കമായി.
ഹിന്ദുസ്‌ഥാന്‍ ഏറോനോട്ടിക്കല്‍സ്‌, മഹീന്ദ്ര ഡിഫന്‍സ്‌ സിസ്‌റ്റംസ്‌ എന്നിവരുമായി കൈകോര്‍ത്താണ്‌ എഫ്‌/എ-18 പോര്‍വിമാനങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ബോയിങ്‌ സന്നദ്ധത അറിയിച്ചത്‌.
എഫ്‌-21 ജെറ്റ്‌ നിര്‍മാണത്തിന്‌ ടാറ്റാ ഗ്രൂപ്പാണു ലോക്‌ഹീഡ്‌ മാര്‍ട്ടിന്റെ പങ്കാളി. ഗ്രിപെന്‍ നിര്‍മാണത്തിന്‌ ഗൗതം അദാനിയുമായുള്ള സംയുക്‌ത സംരംഭമാണു സാബ്‌ വിഭാവനം ചെയ്യുന്നത്‌.

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW