Monday, August 26, 2019 Last Updated 7 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

ശബരിമല വിമാനത്താവളം: സംസ്‌ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിട്ടില്ലെന്ന്‌ കേന്ദ്രം

ന്യൂഡല്‍ഹി: പത്തനംതിട്ടയിലെ ശബരി വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാന സര്‍ക്കാരില്‍നിന്ന്‌ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യത്ത്‌ 21 വിമാനത്താവളങ്ങള്‍ക്ക്‌ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അതില്‍ കണ്ണൂര്‍ അടക്കമുള്ളവ പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരി അറിയിച്ചു.
ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ത്തന്നെയാണ്‌ ഇതു സംബന്ധിച്ച്‌ ഒരു തരത്തിലുള്ള ശിപാര്‍ശയും സംസ്‌ഥാന സര്‍ക്കാരില്‍നിന്നു കിട്ടിയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്‌. ആറന്മുള വിമാനത്താവളത്തിനെതിരേ പ്രാദേശിക പ്രതിഷേധം ശക്‌തമായതോടെയാണ്‌ ശബരിമല വിമാനത്താവള പദ്ധതിക്കു നീക്കം തുടങ്ങിയത്‌. പ്രവാസി മലയാളികളുടെ കൂട്ടായ്‌മ ഇതു സംബന്ധിച്ച്‌ പഠനം നടത്തി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
അമേരിക്ക ആസ്‌ഥാനമായുള്ള എയ്‌ക്കോം എന്ന ഏജന്‍സിയാണു പഠനം നടത്തിയത്‌. തുടര്‍ന്നാണ്‌ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്‌.
എന്നാല്‍ ഇതുസംബന്ധിച്ച്‌ ഒരു തരത്തിലുള്ള ശിപാര്‍ശയോ അപേക്ഷയോ കേന്ദ്ര വ്യോമയാന വകുപ്പിനു കിട്ടിയിട്ടില്ലെന്നാണ്‌ അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന്‌ മറുപടിയായി കേന്ദ്ര മന്ത്രി അറിയിച്ചത്‌. രാജ്യത്ത്‌ പുതുതായി ആറ്‌ വിമാനത്താവളങ്ങള്‍ക്ക്‌ സൈറ്റ്‌ക്ല ിയറന്‍സ്‌ നല്‍കിയിട്ടുണ്ട്‌. ആഭ്യന്തര യാത്രാ സൗകര്യം വര്‍ധിപ്പിക്കാന്‍ ഉഡാന്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW