Monday, August 26, 2019 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

സാമ്പത്തിക സര്‍വേ : വിദേശ കടം കുറഞ്ഞു തുടങ്ങി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശ കടം കുറഞ്ഞു തുടങ്ങിയെന്നു സാമ്പത്തിക സര്‍വേ. കഴിഞ്ഞ ഡിസംബറില്‍ 52,110 കോടി ഡോളറായിരുന്നു. മാര്‍ച്ചിനെ അപേക്ഷിച്ച്‌ 16 ശതമാനം കുറവുണ്ടായി. റിപ്പോര്‍ട്ട്‌ തയാറാക്കിയ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്‌ടാവ്‌ കൃഷ്‌ണമൂര്‍ത്തി സുബ്രഹ്‌മണ്യന്റെ കണക്കുകള്‍ വിദേശകടം താങ്ങാവുന്ന സ്‌ഥിതിയിലാണു രാജ്യം.

സാമ്പത്തിക സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്‌:

ബാധ്യതകളുടെയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെയും അനുപാതത്തില്‍ വലിയ കുറവുണ്ടായി. 2015 ല്‍ 43 ശതമാനമായിരുന്നത്‌ കഴിഞ്ഞ വര്‍ഷം 38 ശതമാനത്തിലെത്തി. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിലും വര്‍ധന പ്രകടമായി.
രൂപയുടെ മൂല്യം ഇടിഞ്ഞത്‌ ഈ സാമ്പത്തിക വര്‍ഷത്തിലെ തലവേദനകളിലൊന്നാണ്‌. 2017 -18 സീസണില്‍ രൂപയുടെ മൂല്യം ഡോളറിന്‌ 65-68 ലായിരുന്നു. 2018-19 സീസണില്‍ രൂപയുടെ മൂല്യം ഡോളറിന്‌ 70-74 വരെയെത്തി.
എണ്ണ വില വര്‍ധന രാജ്യത്തെ ആകെ കയറ്റുമതി വരുമാനത്തെ മറികടക്കാത്തത്‌ അനുഗ്രഹമായി. എണ്ണ വിലയിലെ അസ്‌ഥിരത വിനിമയ നിരക്കുകളിലും പ്രകടമായി. ഇത്തണവയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിയില്‍ മുന്നിട്ടുനിന്നു. വിലപിടിച്ച കല്ലുകള്‍, സ്വര്‍ണം, മുത്ത്‌, മരുന്നുകളുടെ ഫോര്‍മുലകളും മുന്‍നിരയിലുണ്ടായിരുന്നു.
വ്യാപാര പങ്കാളികളിലും മാറ്റമുണ്ടായില്ല. യു.എസ്‌.എ, ചൈന, ഹോങ്കോങ്‌, യു.എ.ഇ., സൗദി അറേബ്യ എന്നിവരാണ്‌ ഇന്ത്യയുടെ പ്രമുഖ വ്യാപാര പങ്കാളികള്‍. 2018-19 സാമ്പത്തിക വര്‍ഷം 28 ദ്വികക്ഷി, ഉഭയകക്ഷി വ്യാപാര കരാറുകളുണ്ടാക്കി. ഈ രാജ്യങ്ങളിലേക്കുള്ള ആകെ കയറ്റുമതി 12170 കോടിയാണ്‌. സൂചിക പ്രകാരം പ്രമുഖ വ്യവസായ സ്‌ഥാപനങ്ങള്‍ 4.3 ശതമാനം വളര്‍ച്ചാ നിരക്ക്‌ രേഖപ്പെടുത്തി.
ലോക ബാങ്കിന്റെ ഡുയിങ്‌ ബിസിനസില്‍ (ഡി.ബി.) ഇന്ത്യ നിലമെച്ചപ്പെടുത്തി. 190 രാജ്യങ്ങളില്‍ 77 ലെത്താനും ഇന്ത്യക്കായി. റോഡ്‌ നിര്‍മാണത്തിലും കാര്യമായ പുരോഗതി രേഖപ്പെടുത്തി.
2014-15 കാലഘട്ടത്തില്‍ ദിവസം 12 കിലോ മീറ്റര്‍ റോഡായിരുന്നു നിര്‍മിച്ചിരുന്നതെങ്കില്‍ 2018-19 ല്‍ പ്രതിദിനം 30 കിലോ മീറ്റര്‍ എന്ന നിലയിലെത്തി.
റെയില്‍വേ വഴിയുള്ള ഗതാഗതം വര്‍ധിച്ചു. ചരക്കു ഗതാഗതം 2017-18 ല്‍നിന്ന്‌ 5.33 ശതമാനം വര്‍ധിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ 0.64 ശതമാനമാണു വര്‍ധന.
2018-19 സീസണില്‍ രാജ്യത്താകെ 118.34 കോടി ടെലിഫോണ്‍ കണക്‌ഷനുകളുണ്ടായി.
വൈദ്യുതി വിതരണത്തിലും മുന്നേറ്റം പ്രകടമായി. 2019 ല്‍ രാജ്യത്തിന്റെ ആകെ ശേഷി 3,56,100 മെഗാ വാട്ടാണ്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 3,44,002 മെഗാ വാട്ടായിരുന്നു.

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW