Tuesday, August 20, 2019 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.42 AM

സെമിലൈനപ്പ്‌ ഇന്നറിയാം; സച്ചിന്റെ പ്രചവനം സത്യമാകുന്നു

uploads/news/2019/07/319538/5.jpg

ലണ്ടന്‍: ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന ബംഗ്ലാദേശ്‌-പാകിസ്‌താന്‍ മത്സരത്തോടെ സെമിഫൈനലിസ്‌റ്റുകള്‍ ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനമാകും.
ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ എന്നിവരാണ്‌ ഇതുവരെ സെമി ഉറപ്പാക്കിയത്‌. നാലാം സ്‌ഥാനത്തിനു വേണ്ടി ന്യൂസിലന്‍ഡ്‌ പാകിസ്‌താന്‍ എന്നിവരാണ്‌ മത്സരിക്കുന്നത്‌. ഇന്നത്തെ മത്സരം ജയിച്ചാലും പാകിസ്‌താന്റെ സാധ്യത വിരളമാണ്‌.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം ലോകകപ്പ്‌ ആരംഭിക്കും മുമ്പേ നടത്തിയ പ്രവചനമാണ്‌ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്‌. സെമിഫൈനലിസ്‌റ്റുകളെ ലോകകപ്പ്‌ തുടങ്ങുന്നതിന്‌ മുന്‍പ്‌ ഒരു അഭിമുഖത്തില്‍ സച്ചിന്‍ പ്രവചിച്ചിരുന്നു. അത്‌ അച്ചട്ടായി മാറിയിരിക്കുകയാണ്‌.
'ഇന്ത്യ, ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ സെമിയിലെത്തും. ന്യൂസിലന്‍ഡോ പാകിസ്‌താനോ ആയിരിക്കും നാലാം സ്‌ഥാനത്തെത്തുകയെന്നും' സച്ചിന്‍ അന്ന്‌ പ്രവചിച്ചിരുന്നു. അതു കിറുകൃത്യമായി മാറിയിരിക്കുകയാണ്‌ ഇപ്പോള്‍.

Ads by Google
Friday 05 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW