Wednesday, August 21, 2019 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.42 AM

ചാമ്പ്യന്മാര്‍ പുറത്ത്‌; ബ്രസീല്‍-പെറു ഫൈനല്‍

uploads/news/2019/07/319537/4.jpg

ബ്രസീലിയ: കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലില്‍ ആതിഥേയരായ ബ്രസീലിന്‌ എതിരാളി പെറു. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തകര്‍ത്താണ്‌ പെറു കശാശപ്പോരിനു ടിക്കറ്റ്‌ വാങ്ങിയത്‌.
എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ തകര്‍പ്പന്‍ വിജയം. 1975-ന്‌ ശേഷം ആദ്യമായാണ്‌ പെറു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്നത്‌. എഡിസണ്‍ ഫ്‌ളോറിസ്‌, യോഷ്‌മര്‍ യോടുന്‍, പൗലോ ഗെറേറോ എന്നിവരാണ്‌ പെറുവിനായി വിജയ ഗോളുകള്‍ നേടിയത്‌. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്കു മുന്നിലായിരുന്നു അവര്‍.
മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ഫ്‌ളോറിസാണ്‌ അവര്‍ക്ക്‌ ലീഡ്‌ സമ്മാനിച്ചത്‌. 17 മിനിറ്റിനു ശേഷം യോഷ്‌മറിലൂടെ ലീഡ്‌ ഉയര്‍ത്തിയ അവര്‍ക്കായി മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ പൗലോ ഗെറേറോ മൂന്നാം ഗോള്‍ നേടി. അതിനിടെ ഒരു ഗോള്‍ മടക്കാന്‍ പെനാല്‍റ്റി കിക്കിലൂടെ ചിലിക്ക്‌ അവസരം ലഭിച്ചെങ്കിലും എഡ്വേര്‍ഡോ വര്‍ഗാസിന്റെ ഷോട്ട്‌ പെറു ഗോള്‍കീപ്പര്‍ പെഡ്രോ ഗല്ലെസെ തട്ടിയകറ്റി. മത്സരത്തിലുടനീളം ഗല്ലെസെയുടെ മിന്നും സേവുകളാണ്‌ പെറുവിന്‌ തകര്‍പ്പന്‍ ജയം ഒരുക്കിയത്‌.
എട്ടിനു മാറക്കാനയിലാണ്‌ പെറു-ബ്രസീല്‍ ഫൈനല്‍ അരങ്ങേറുന്നത്‌. ഏഴിനു കൊറിന്ത്യന്‍സ്‌ അരീനയില്‍ നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടും.

Ads by Google
Friday 05 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW