Friday, August 23, 2019 Last Updated 30 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.42 AM

ഞെട്ടിച്ചു റോബന്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

uploads/news/2019/07/319536/3.jpg

ആംസ്‌റ്റര്‍ഡാം: അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനത്തിലൂടെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു ഹോളണ്ട്‌ ഇതിഹാസം ആര്യന്‍ റോബന്‍. താന്‍ പ്ര?ഫഷണല്‍ ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കുകയാണെന്നു ട്വിറ്ററിലൂടെയാണ്‌ താരം ഇന്നലെ രാത്രി പ്രഖ്യാപിച്ചത്‌.കഴിഞ്ഞ സീസണ്‍ അവസാനത്തോടെ ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കില്‍ നിന്നു വിടപറഞ്ഞ റോബന്‍ ഏഷ്യയില്‍ ചൈനീസ്‌ ലീഗിലോ യു.എസിലെ മേജര്‍ സോക്കര്‍ ലീഗിലോ കളിക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്‌.
എന്നാല്‍ താന്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്നും വളരെ വേദനാജനകമായ തീരുമാനമാണിതെന്നും റോബന്‍ ട്വിറ്ററില്‍ കുറിച്ചു. പരുക്ക്‌ എന്തെന്ന്‌ അറിയാത്ത പഴയ പതിനാറുകാരന്‍ പയ്യനല്ല താന്‍ ഇപ്പോഴെന്നും റോബന്‍ പറഞ്ഞു.
ഡച്ച്‌ ക്ലബ്‌ ഗ്രോനിങ്ങനിലൂടെയാണ്‌ റോബന്‍ സീനിയര്‍ കരിയര്‍ ആരംഭിച്ചത്‌. പിന്നീട്‌ പി.എസ്‌.വി. ഐന്തോവനിലേക്കു മാറിയ താരം 2004-ല്‍ ഇംഗ്ലീഷ്‌ ക്ലബ്‌ ചെല്‍സിയില്‍ എത്തി. മൂന്നു സീസണുകള്‍ക്കു ശേഷം 2007-ല്‍ സ്‌പാനിഷ്‌ ക്ലബ്‌ റയാലിലേക്കു പോയെങ്കിലും ഏറെനാള്‍ തുടര്‍ന്നില്ല.
2009-ല്‍ ജര്‍മന്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കിലെത്തിയ റോബന്‍ 10 വര്‍ഷം അവര്‍ക്കായി പന്തു തട്ടി.
ക്ലബ്‌ തലത്തില്‍ 602 മത്സരങ്ങളില്‍ നിന്നു 209 ഗോളുകളും രാജ്യാന്തര തലത്തില്‍ 96 മത്സരങ്ങളില്‍ നിന്ന്‌ 37 ഗോളുകളും നേടിയിട്ടുണ്ട്‌.

Ads by Google
Friday 05 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW