Friday, August 23, 2019 Last Updated 35 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.42 AM

ലാ ലിഗ: ആദ്യ എല്‍ക്ലാസിക്കോ നൗക്യാമ്പില്‍

മാഡ്രിഡ്‌: 2019-2020 സീസണിലേക്കുള്ള സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളിന്റെ മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്‌റ്റില്‍ ആരംഭിക്കുന്ന ലീഗില്‍ ആരാധകര്‍ കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോയുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്‌.
ബാഴ്‌സലോണയുടെ തട്ടകമായ നൗക്യാമ്പില്‍ ഒക്‌ടോബര്‍ 27-നാണ്‌ ആദ്യ ക്ലാസിക്കോ അരങ്ങേറുക. രണ്ടാം ക്ലാസിക്കോ 2020 മാര്‍ച്ച്‌ ഒന്നിനു റയാലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബുവില്‍ നടക്കും.
ഓഗസ്‌റ്റ് 18-ന്‌ റയാല്‍ മാഡ്രിഡും കെല്‍റ്റ ഡി വിഗോയും തമ്മിലുള്ള മത്സരത്തോടെയാണു ലീഗ്‌ ആരംഭിക്കുന്നത്‌. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്‌ക്ക് അത്‌റ്റിക്‌ ബില്‍ബാവോയാണ്‌ ആദ്യ എതിരാളികള്‍.

Ads by Google
Friday 05 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW