Saturday, August 24, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.42 AM

മോശം റഫറിയിങ്‌; അര്‍ജന്റീന പരാതി നല്‍കി

റിയോ ഡി ജനീറോ: കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിനെതിരായ സെമിഫൈനലിലെ മോശം റഫറിയിങ്ങിനെതിരേ അര്‍ജന്റീന ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‌ ഔദ്യോഗികമായി പരാതി നല്‍കി.
റഫറിയുടെ മോശം തീരുമാനങ്ങള്‍ അര്‍ജന്റീനക്ക്‌ തിരിച്ചടിയായെന്നാരോപിച്ചാണു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കോണ്‍മിബോളിനെ സമീപിച്ചത്‌. ആറു പേജുള്ള പരാതിയില്‍ അര്‍ജന്റീനക്ക്‌ അനുകൂലമായി ലഭിക്കേണ്ട ചില സന്ദര്‍ഭങ്ങളില്‍ വീഡിയോ അസിസ്‌റ്റന്റ്‌ റഫറി സംവിധാനം റഫറി ഉപയോഗിച്ചില്ലെന്നും അര്‍ജന്റീന ആരോപിക്കുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സെര്‍ജിയോ അഗ്യൂറോയ്‌ക്കെതിരേയും നിക്കോളാസ്‌ ഒട്ടാമെന്‍ഡിക്കെതിരേയുള്ള ഫൗളുകളെക്കുറിച്ചാണ്‌ അര്‍ജന്റീന സൂചിപ്പിക്കുന്നത്‌. ഇരു ഫൗളുകളും അര്‍ജന്റീനക്ക്‌ ലഭിക്കേണ്ട പെനാല്‍റ്റിയായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടുന്നു. ഇതില്‍ അഗ്യൂറോ ഫൗള്‍ ചെയ്യപ്പെട്ട സംഭവത്തില്‍ നിന്നുണ്ടായ നീക്കത്തിലാണ്‌ ബ്രസീല്‍ രണ്ടാം ഗോള്‍ നേടി ജയം ഉറപ്പാക്കിയത്‌.
മത്സരത്തിന്റെ ആദ്യ പകുതിക്കിടെ ബ്രസീല്‍ പ്രസിഡന്റ്‌ ഗ്രൗണ്ട്‌ വലം വെച്ചതും അര്‍ജന്റീന പരാതിയില്‍ പറയുന്നുണ്ട്‌. കായിക മത്സരത്തിനിടെ രാഷ്ര്‌ടീയ പ്രകടനങ്ങള്‍ നടത്തിയതായിട്ടാണ്‌ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതിയില്‍ പറഞ്ഞത്‌.

Ads by Google
Friday 05 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW