Tuesday, August 20, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.42 AM

ബംഗ്ലാദേശ്‌ ആദ്യം ബാറ്റെടുത്താല്‍ പാകിസ്‌താന്‍ ഉടന്‍ പുറത്ത്‌!

ലോര്‍ഡ്‌സ്: 1992 ആവര്‍ത്തിക്കുമെന്ന്‌ ആരാധകര്‍ പ്രതീക്ഷിച്ച പാകിസ്‌താന്‍ 2019 ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇടംപിടിക്കണമെങ്കില്‍ ലോകാദ്‌ഭുതം നടക്കണം.
ഇന്നു തങ്ങളുടെ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന പാകിസ്‌താന്‍ കളി നടന്നാല്‍ പോലും ആദ്യ പന്ത്‌ എറിയും മുമ്പേ പുറത്തായേക്കാം. അങ്ങനെയാണ്‌ നിലവില്‍ പാക്‌ പടയുടെ അവസ്‌ഥ.
ടൂര്‍ണമെന്റില ആദ്യം നിരാശപ്പെടുത്തിയെങ്കിലും പിന്നീട്‌ തിരിച്ചുവരവു നടത്തിയ അവര്‍ക്ക്‌ ഇന്ത്യക്കും ന്യൂസിലന്‍ഡിനുമെതിരേ ഇംഗ്ലണ്ട്‌ നേടിയ വിജയങ്ങളാണു തിരിച്ചടിയായത്‌.
തുടരെ രണ്ടു ജയങ്ങളോടെ ഇംഗ്ലണ്ട്‌ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായപ്പോള്‍ നാലാം സ്‌ഥാനത്തിനു വേണ്ടി ന്യൂസിലന്‍ഡും പാകിസ്‌താനും തമ്മിലാണ്‌ മത്സരം. ഒമ്പതു മത്സരങ്ങളില്‍ നിന്നു 11 പോയിന്റുള്ള ന്യൂസിലന്‍ഡിന്‌ +0.175 ആണ്‌ റണ്‍റേറ്റ്‌. എട്ടു മത്സരങ്ങളില്‍ നിന്ന്‌ ഒമ്പതു പോയിന്റുള്ള പാകിസ്‌താന്‌ -0.792 ആണ്‌ റണ്‍റേറ്റ്‌.
ഈ സാഹചര്യത്തില്‍ പാകിസ്‌ത ാന്‍ ടീം പുറത്തായിക്കഴിഞ്ഞുവെന്നു തന്നെ കരുതാം. കാരണം പാകിസ്‌താന്‍ സെമിയി ല്‍ എത്തണമെങ്കില്‍ മുന്നിലുള്ള വഴികള്‍ ഇങ്ങനെയാണ്‌.
ആദ്യം ബാറ്റ്‌ ചെയ്‌താല്‍:-
1.) 350 റണ്‍സ്‌ നേടുക, ബംഗ്ലാദേശിനെ 311 റണ്‍സിനു തോല്‍പിക്കുക.
2.) 400 റണ്‍സ്‌ നേടുക, ബംഗ്ലാദേശിനെ 316 റണ്‍സിനു തോല്‍പിക്കുക.
3.) 45 റണ്‍സ്‌ നേടുക, ബംഗ്ലാദേശിനെ 321 റണ്‍സിനു തോല്‍പിക്കുക.
ഇനിയെങ്ങാനും ആദ്യം ബാറ്റുചെയ്യുന്നത്‌ ബംഗ്ലാദേശ്‌ ആണെങ്കില്‍... ഒന്നും നോക്കാനില്ല.
ആദ്യം കിട്ടുന്ന വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുക. കാരണം ആദ്യ ബാറ്റിങ്‌ ബംഗ്ലാദേശിനാണെങ്കില്‍ ആദ്യ പന്ത്‌ എറിയും മുമ്പേ പാകിസ്‌താന്‍ പുറത്താകും.

Ads by Google
Friday 05 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW