Friday, August 23, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 06.42 PM

ലീഡ്‌സില്‍ തകര്‍ത്തടിച്ച് വിന്‍ഡീസ്: അഫ്ഗാന് 312 റണ്‍സ് വിജയലക്ഷ്യം

Afghanistan vs West Indies, World Cup 2019

ലീഡ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന് 312 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. അവസാന ലോകകപ്പിലെ അവസാന മത്സരത്തിനിറങ്ങിയ ഗെയ്‌ലിന്റെ ഗെയ്‌ലാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശയുണ്ടാക്കിയാണ് വമ്പനടികളുടെ വീരന്‍ ക്രിസ് ഗെയ്ല്‍ മടങ്ങുന്നത്. എവിന്‍ ലെവിസ്( 78 പന്തില്‍ ആറു ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 58 റണ്‍സ്), ഷായ് ഹോപ്പ്( 92 പന്തില്‍ 77 റണ്‍സ്), പൂരാന്‍( 43 പന്തില്‍ 58 റണ്‍സ്) എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് വിന്‍ഡീസ് 300 കടന്നത്.

18 പന്തില്‍ ഏഴ് റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍( 31 പന്തില്‍ 39), ജേസണ്‍ ഹോള്‍ഡര്‍(34 പന്തില്‍ 45) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ബ്രാത്‌വെയ്റ്റ്( നാല് പന്തില്‍ 14), ഫാബിയന്‍ അലന്‍ എന്നിവര്‍ പുറത്താകാതെ നിന്നു. അഫ്ഗാനായി ഡ്വലാറ്റ് സന്ദ്രാന്‍ രണ്ടു വിക്കറ്റും, സയീദ് ഷിര്‍സാദ്, മൊഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇരു ടീമുകളും ലോകകപ്പ് സെമി കാണാതെ പുറത്തായതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമല്ല. ലോകകപ്പിലെ അവസാന പോരാട്ടം വിജയിച്ച് തലയുയര്‍ത്തി മടങ്ങാനാകും ഇരു ടീമുകളുടെയും ലക്ഷ്യം. എട്ടു മത്സരങ്ങളില്‍ ഒരു വിജയവും ആറു തോല്‍വിയും വഴങ്ങിയ വിന്‍ഡീസ് മൂന്നു പോയിന്റുകളുമായി ഒമ്പതാം സ്ഥാനത്താണ്. എട്ടു മത്സരങ്ങളില്‍ ഒരു വിജയം പോലും നേടാനാകാതെ അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW