Saturday, August 24, 2019 Last Updated 16 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 05.20 PM

ബൈക്കിനെ പിന്തുടര്‍ന്ന് ഭീതിപരത്തി വൈറലായ കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു: യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Tiger,  Wayanadu

കല്‍പറ്റ: ബൈക്കിനെ പിന്തുടര്‍ന്ന് വൈറലായ കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ബൈക്ക് യാത്രികരെ പിന്തുടരുന്ന കടുവയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

വനമേഖലയിലൂടെ കടന്നുപോകുന്നതിനിടെ അപ്രത്യക്ഷമായാണ് കടുവ റോഡിലേക്ക് ചാടി വീണത്. തുടര്‍ന്ന് അതിവേഗം ബൈക്ക് പായിച്ചാണ് യാത്രികര്‍ രക്ഷപ്പെട്ടത്. പിന്നാലെ കടുവ റോഡിന്റെ മറുവശത്തേക്ക് ചാടി മറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. വയനാട്ടിലെ പുല്‍പ്പള്ളി-ബത്തേരി പാതയില്‍ വട്ടപ്പാടി എന്ന പ്രദേശത്ത് വെച്ചാണ് സംഭവം നടന്നിരിക്കുന്നതെന്നാണ് വനംവകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കടുവ ഇതേ പ്രദേശത്ത് തന്നെയുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതോടെ ഇതുവഴി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമിത വേഗതയില്‍ ഇതുവഴി കടന്നുപോകരുത്. വഴി സൈഡില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്നും ജാഗ്രത നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കടുവയെ കണ്ടെത്താന്‍ പ്രദേശത്ത് പ്രത്യേക നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW