Wednesday, August 21, 2019 Last Updated 50 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 05.26 PM

ലോകത്തിലെ ആദ്യത്തെ ലേസര്‍ ടാങ്ക് പ്രിന്ററുമായി എച്ച്പി

hp launched first laser tank printer

പുതിയ നെവര്‍ സ്റ്റോപ് ലേസര്‍ പ്രിന്റര്‍ എച്ച്പി പുറത്തിറക്കി. എച്ച്പി നെവര്‍ സ്റ്റോപ്പ് ലേസര്‍ പ്രിന്റര്‍ പെട്ടെന്ന് റീലോഡ് ചെയ്യാവുന്ന ലേസര്‍ പ്രിന്ററാണ്. എച്ച്പി നെവര്‍ സ്റ്റോപ് ലേസര്‍ 1000 സീരീസ് 15,846 രൂപ (നോ-വയര്‍ലെസ്സ്) മുതല്‍ 17,236 രൂപ (വയര്‍ലെസ്സ്) വരെയും എച്ച്പി നെവര്‍ സ്റ്റോപ് ലേസര്‍ എംഎഫ്പി 1200 സീരീസ് 22,057 രൂപ (നോ-വയര്‍ലെസ്സ്) മുതല്‍ 23,460 രൂപ (വയര്‍ലെസ്സ്) വരെയും വിലയില്‍ ലഭിക്കും. എച്ച്പി നെവര്‍ സ്റ്റോപ്പ് ലേസര്‍ ടോണര്‍ റീലോഡ് കിറ്റിന് 849 രൂപയും (സിംഗിള്‍ പാക്ക്) 1449 രൂപയുമാണ് (ഡബിള്‍ പാക്ക്) വില.

ടോണര്‍ 15 സെക്കന്‍ഡില്‍ മാറ്റാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് സമയവും ബിസിനസ് പ്രവര്‍ത്തന ചെലവും ലാഭിക്കുമെന്നു മാത്രമല്ല ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് എച്ച്പി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. എച്ച്പി നെവര്‍സ്റ്റോപ്പ് ലേസര്‍ പ്രകൃതിസൗഹൃദ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടോണര്‍ റീലോഡ് കിറ്റുകളില്‍ 75 ശതമാനം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. മൊബൈൽ സ്കാനിംഗ്, വൈഫൈ ഡയറക്റ്റ്, എച്ച്പി സ്മാർട്ട് ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.

Ads by Google
Thursday 04 Jul 2019 05.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW