Tuesday, August 20, 2019 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 05.23 PM

സൗദിയിലെ അൽ ഹസ്സയിൽ അപകടത്തിൽ കാൽ നഷ്ട്ടപ്പെട്ട മലയാളി നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നു

uploads/news/2019/07/319458/Gulf040719d.jpg

അൽഹസ്സ: ജോലിക്കിടയിലുണ്ടായ അപകടത്തെത്തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന തിരുവനന്തപുരം സ്വദേശി രാജു കരുണാകരന് നിയമക്കുരുക്കുകൾ കാരണം നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നു.

ഒരു മാസം മുമ്പാണ് അൽഹസ്സ, മുബാറസ് റാഷിദ് മാളിനടുത്തുള്ള കാർ സർവീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ സഹപ്രവർത്തകനായ ബംഗ്ളാദേശ് സ്വദേശി അശ്രദ്ധമായി ഓടിച്ച കാർ രാജുവിനെ ഇടിച്ചു വീഴ്ത്തുകയും കാലുകൾക്കു ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തത്. ആശുപത്രിയിലെത്തിച്ച രാജുവിന്റെ ഇടതുകാൽ മുട്ടിനു മുകളിൽ വെച്ച് മുറിച്ചു മാറ്റുകയും ഗുരുതരമായി പരിക്കേറ്റ വലതുകാലിനു ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

അമ്പത്തിമൂന്നുകാരനായ രാജു കഴിഞ്ഞ പന്ത്രണ്ടു വർഷമായി സൗദിയി തുച്ഛമായ വേതനത്തിന് ജോലി ചെയ്തു വരികയാണ്. രണ്ടു വര്ഷം മുമ്പാണ് ദമ്മാമിലെ സ്പോൺസറിൽ നിന്ന് വിസ അൽഹസ്സയിലെ സ്പോൺസറിലേക്കു മാറ്റിയത് എന്നാൽ ഇന്നുവരെ താമസരേഖ ശരിയാവാത്തതിനാൽ ചികിത്സാ ചിലവോമാറ്റാനുകൂല്യങ്ങളോ ലഭ്യമായിരുന്നില്ല.

നവോദയ മുബാറസ് ഏരിയാ സിക്രട്ടറി ചന്ദ്രശേഖരൻ മാവൂർ, സൂഖ് ഹസം നേതാക്കളായ ശിഹാബ് ഇറയസൻ, പ്രമോദ് കേളോത്ത്, മുജീബ് പൊന്നാനി, സുനിൽകുമാർ, പ്രദീപ് എന്നിവരും നവോദയ കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗം കൺവീനർ ഇ എം കബീർ, രാജുവിന്റെ നാട്ടുകാരായ മോഹനൻ, സന്തോഷ്, ഗോപകുമാർ എന്നിവരും നിലവിലെ സ്പോൺസറുമായി നടത്തിയ നിരന്തര ഇടപെടലുകളെത്തുടർന്നു ആശുപത്രി ചിലവും മറ്റു യാത്രാ ചിലവുകളും വഹിക്കുന്നതിനു സ്പോൺസർ തയ്യാറായിട്ടുണ്ട്. കാർ ഓടിച്ച ബംഗ്ളാദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയിട്ടുണ്ട്.

പോലീസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് രാജുവിനെ നാട്ടിലെത്തിയ്ക്കാൻ കഴിയുമെന്ന് നവോദയ പ്രവർത്തകർ പറഞ്ഞു. ഭാര്യയും മൂന്നു കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ രാജുവിന്റെ അപകടം കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കയാണ്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 04 Jul 2019 05.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW