Friday, August 23, 2019 Last Updated 24 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 04.31 PM

ഇത് എന്റെ ടിവിയില്‍ തല കാണിക്കാനുള്ള അടവ്: ഷൂട്ടിങ്ങിനിടെ കയറിവന്ന കോഹ്‌ലിയെ ചടപ്പിച്ച് ചഹല്‍!

Virat Kohli,  Chahal TV

ഇന്ത്യന്‍ ടീമംഗങ്ങളായ യുസ്‌വേന്ദ്ര ചഹലും കെഎല്‍ രാഹുലും തമ്മില്‍ നടന്ന അഭിമുഖത്തിനിടെ പ്രത്യക്ഷപ്പെട്ട കോഹ്‌ലിയുടെ ഭാവം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ചഹല്‍ ടിവിക്കായി സ്പിന്നറായ യുസ്‌വേന്ദ്ര ചഹല്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ അഭിമുഖം എടുക്കുന്നതിനിടെയാണ് അവിചാരിതമായി ഇന്ത്യന്‍ നായകന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ചഹല്‍ ടിവിയുടെ ഏറ്റവും ഒടുവിലത്തെ ഭാഗത്തില്‍ കോഹ്‌ലിയുടെ 'സ്‌പെഷ്യല്‍ കടന്നുവരവ് 'എന്ന കുറിപ്പോടെ ബിസിസിഐയാണ് വീഡിയോ പങ്കുവെച്ചത്.

ഫ്രെയിമിനുള്ളില്‍ കോഹ്‌ലി പെട്ടുവെന്ന് മനസിലാക്കിയ ചഹല്‍ പെട്ടെന്ന് നോക്കൂ.. എന്റെ ചഹല്‍ ടിവിയില്‍ തല കാണിക്കാനുള്ള കോഹ്‌ലിയുടെ അടവാണ് ഇതെന്ന് പറഞ്ഞ് ട്രോളിയതോടെ കോഹ്‌ലി ആദ്യം ഒന്ന് ചമ്മി.., പ്രതീക്ഷിക്കാതെ ചഹല്‍ ട്രോളിയത് കണ്ട് അന്തം വിട്ട കോഹ്‌ലിയുടെ മുഖഭാവമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

'ഞാന്‍ ടിവിയിലൊന്നും വന്നതല്ല, എനിക്കിഷ്ടവുമില്ലായിരുന്നു.് ഈ രാഹുല്‍ നേരത്തെ എന്നെ വന്ന് വിളിച്ചിരുന്നുവെന്ന്.. കോഹ്‌ലി ഒടുവില്‍ പറഞ്ഞൊപ്പിച്ചാണ് രംഗം വിടുന്നത്. തുടര്‍ന്ന് തന്റെ ടോക്ക് ഷോയില്‍ വരാന്‍ കോഹ്‌ലിക്ക് വല്യ ആഗ്രഹമാണ്..ആള്‍ക്കാരുടെ ഒരു കാര്യം എന്തു പറയാനാണ് അല്ലേ എന്ന തരത്തിലായിരുന്നു ചഹലിന്റെ തമാശ കലര്‍ന്ന മറുപടി.

Ads by Google
Ads by Google
Loading...
TRENDING NOW