Monday, August 26, 2019 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 04.40 PM

ആരോഗ്യപരിപാലനുവായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് ഫെയ്‌സ്ബുക്കിൽ നിയന്ത്രണം

facebook will reduce misleading exaggerated health claims in news feed

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പടര്‍ത്തുന്ന വിവരങ്ങള്‍ പ്രചരിക്കുന്നത് നിയന്ത്രിക്കുമെന്ന് ഫെയ്‌സ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ഫിറ്റ്‌നസ് എന്നിവ സംബന്ധിച്ച് തെറ്റായ വാർത്തകളും വീഡിയോകളും ഫെയ്‌സ്ബുക്കിൽ ധാരാളം വരുന്നുണ്ട്.

ഇതിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. പ്രധാനമായും ഫെയ്‌സ്ബുക്ക് നിയന്ത്രിക്കാൻ പോകുന്നത് ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ്.

റിപ്പോർട്ട് അനുസരിച്ച് ഫെയ്‌സ്ബുക്ക് രണ്ട് വിഭാഗങ്ങളായാണ് ഇത്തരം പോസ്റ്റുകളെ നിരീക്ഷിക്കുന്നത്. ആദ്യത്തേത് തെറ്റിദ്ധാരണ പടര്‍ത്തുന്നതും അതിശയോക്തി കലര്‍ന്നതുമായ പോസ്റ്റുകളാണ്.

രണ്ടാമത്തേത് ആരോഗ്യപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകളാണ്. കാന്‍സര്‍ മാറ്റാം, ശരീരഭാരം കുറയ്ക്കാം എന്നെല്ലാം അവകാശപ്പെട്ടുള്ള മരുന്നുകളുടെ പ്രചാരണം ആണ് ഈ വിഭാഗത്തിൽ പെടുന്നത്.

ഇത്തരത്തിലുള്ള ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും വ്യാജ അവകാശവാദങ്ങളും പരത്തുന്ന ഉള്ളടക്കങ്ങള്‍ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അത് ആ പേജില്‍ നിന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളെ ബാധിക്കുമെന്നും ഫെയ്‌സ്ബുക്ക് പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW