Tuesday, August 20, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 04.14 PM

മഹീന്ദ്ര എക്‌സ്യുവി-300ന്റെ എഎംടി പതിപ്പ് വിപണിയിലെത്തി

mahindra xuv 300 amt launch price specs features details

മഹീന്ദ്രയുടെ കോംപാക്ട് എസ്യുവിയായ എക്‌സ്യുവി-300ന്റെ എഎംടി പതിപ്പ് വിപണിയിലെത്തി. എഎംടി ഗിയര്‍ബോക്സുണ്ടെന്നതൊഴികെ മറ്റു പരിഷ്‌കാരങ്ങളൊന്നും XUV300 -യ്ക്കില്ല.

ഏറ്റവും ഉയര്‍ന്ന W8, W8 (O) ഡീസല്‍ വകഭേദങ്ങളില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്സ് ഒരുങ്ങുന്നത്. 11.50 ലക്ഷം രൂപയ്ക്ക് മഹീന്ദ്ര XUV300 W8 ഡീസല്‍ എഎംടി ഷോറൂമുകളിലെത്തും. 12.70 ലക്ഷം രൂപയാണ് W8 (O) ഡീസല്‍ എഎംടിയുടെ വില.

1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാണ് XUV300 -യില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും.

115 bhp കരുത്തും 300 Nm torque -മാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കുറിക്കുക. ഇറ്റാലിയന്‍ വാഹന ഘടക നിര്‍മ്മാതാക്കളായ മാഗ്‌നറ്റി മറേലിയാണ് XUV300 -യ്ക്കായി എഎംടി ഗിയര്‍ബോക്സ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത്.

തിരക്കേറിയ റോഡുകളില്‍ ആക്സിലറേറ്ററില്‍ കാലമര്‍ത്താതെതന്നെ മുന്നോട്ടു ഇഴഞ്ഞുനീങ്ങാന്‍ സഹായിക്കുന്ന ക്രീപ് ഫംങ്ഷന്‍ പുതിയ XUV300 എഎംടിയുടെ വിശേഷമാണ്.

ഓട്ടോ, മാനുവല്‍ മോഡും പുതിയ എഎംടി പതിപ്പിലുണ്ട്. ഓട്ടോമാറ്റിക്കാണെന്നു സൂചിപ്പിക്കാന്‍ പ്രത്യേക ഓട്ടോ ഷിഫ്റ്റ് ബാഡ്ജ് എസ്യുവിയുടെ പിറകില്‍ മഹീന്ദ്ര പതിപ്പിച്ചിട്ടുണ്ട്. പേള്‍ വൈറ്റ്, അക്വാമറീന്‍, റെഡ് റേജ് നിറങ്ങള്‍ പുതിയ എഎംടി പതിപ്പുകളില്‍ തിരഞ്ഞെടുക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW