Tuesday, August 20, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 04.06 PM

നോര്‍വെയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന കുതിക്കുന്നു

electric vehicle sale norway

നോര്‍വെയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന മുന്നേറുന്നു. റിപ്പോർട്ട് പ്രകാരം ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ നോര്‍വെയില്‍ വിറ്റ പുതിയ കാറുകളില്‍ പകുതിയോളം പൂര്‍ണ്ണ ഇലക്ട്രിക് കാറുകളാണ്.

നോര്‍വെയില്‍ 2019 ജനുവരി-ജൂണ്‍ കാലയളവില്‍ വിറ്റ ആകെ പുതിയ വാഹനങ്ങളുടെ 48.4 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്. എന്നാൽ, 2018 പൂര്‍ണ്ണ വര്‍ഷത്തില്‍ ഇത് 31.2 ശതമാനമായിരുന്നു. ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വലിയ വളര്‍ച്ചയാണ് രാജ്യം കൈവരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്ന രാജ്യം എന്ന പെരുമ നോര്‍വെ നിലനിര്‍ത്തിയിരിക്കുന്നു.

ടെസ്‌ല, നിസാന്‍, ഹ്യുണ്ടായ്, ബിഎംഡബ്ല്യു തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ക്ക് നോര്‍വെ സര്‍ക്കാരിന്റെ ഇവി നയം വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ഈ എല്ലാ ബ്രാന്‍ഡുകളും ഫുള്ളി ഇലക്ട്രിക് വാഹനങ്ങളാണ് നോര്‍വെയില്‍ വില്‍ക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതലായി വിറ്റുപോകുന്ന വാഹനം ടെസ്‌ല മോഡല്‍ 3 ആണെന്ന് നോര്‍വീജിയന്‍ റോഡ് ഫെഡറേഷന്‍ (എന്‍ആര്‍എഫ്) അറിയിച്ചു.

2025 ഓടെ രാജ്യത്ത് ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുകയാണ് നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ലക്ഷ്യം.അതേസമയം, ഫുള്ളി ഇലക്ട്രിക് വാഹനങ്ങളില്ലാത്ത ഫോഡ്, മെഴ്‌സേഡസ് ബെന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ നോര്‍വെയിലെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുകയാണ്.

അടുത്ത വര്‍ഷം മുതല്‍ നോര്‍വെയില്‍ ഇലക്ട്രിക് കാറുകള്‍ ലഭ്യമാക്കുമെന്ന് ഫോഡ്, മെഴ്‌സേഡസ് ബെന്‍സ് ഉള്‍പ്പെടെയുള്ള നിരവധി വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW