Tuesday, August 20, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 03.43 PM

സ്ത്രീയാത്രക്കാര്‍ക്കായി ബെംഗളൂരു നഗരത്തില്‍ ഇനി പിങ്ക് ഓട്ടോറിക്ഷ

pink autorickshaw in bangaluru

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) സ്ത്രീയാത്രക്കാര്‍ക്കായി നഗരത്തില്‍ പിങ്ക് ഓട്ടോറിക്ഷകള്‍ എത്തിക്കുന്നു. ഇത്തരം ഓട്ടോറിക്ഷയില്‍ സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കും യാത്രചെയ്യാന്‍ സാധിക്കുക. സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പിങ്ക് ഓട്ടോറിക്ഷകള്‍ നിരത്തിലെത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പിങ്ക് ഓട്ടോയ്ക്ക് 75,000 രൂപ സബ്സിഡി നല്‍കുമെന്ന് ബി.ബി.എം.പി. വെല്‍ഫെയര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നാഗേന്ദ്ര നായക് പറഞ്ഞു. സി.സി. ടി.വി. ക്യാമറയും ജി.പി.എസ്. സംവിധാനവും ഓട്ടോയില്‍ ഒരുക്കണം എന്നാണ് നിർദേശം. പിങ്ക് ഓട്ടോറിക്ഷകള്‍ക്ക് ആര്‍.ടി.ഒ. അനുമതി നല്‍കും.

പിങ്ക് ഓട്ടോറിക്ഷകള്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഓടിക്കാമെങ്കിലും സ്ത്രീകള്‍ക്കായിരിക്കും മുന്‍ഗണന. ആദ്യഘട്ടത്തില്‍ 1,000 പിങ്ക് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാനാണ് ലക്ഷ്യമിടുന്നത്. ബി.ബി.എം.പി.യുടെ ക്ഷേമപദ്ധതിയുടെ കീഴിലാകും ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കുക.

പിങ്ക് ഓട്ടോറിക്ഷകള്‍ നിലവില്‍ മുംബൈ, നോയിഡ, സൂറത്ത്, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഓടുന്നുണ്ട്. ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യാന്‍ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. വിതരണക്കാരുടെ കാര്യത്തില്‍ ജൂലൈ 20-നകം അന്തിമ തീരുമാനമാകുമെന്നാണ് സൂചന.

Ads by Google
Thursday 04 Jul 2019 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW