Tuesday, August 20, 2019 Last Updated 10 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 03.17 PM

അഫ്ഗാനെതിരെ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു: ഗെയ്ല്‍ വീണു

Afghanistan vs West Indies, World Cup 2019

ലീഡ്‌സ്: ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാനെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. എവിന്‍ ലെവിസ്( 17 പന്തില്‍ 14 റണ്‍സ്), ഷായ് ഹോപ്പ്( 12 പന്തില്‍ എട്ട് റണ്‍സ്) എന്നിവരാണ് ക്രീസില്‍. 18 പന്തില്‍ ഏഴ് റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.

ഇരു ടീമുകളും ലോകകപ്പ് സെമി കാണാതെ പുറത്തായതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണായകമല്ല. ലോകകപ്പിലെ അവസാന പോരാട്ടം വിജയിച്ച് തലയുയര്‍ത്തി മടങ്ങാനാകും ഇരു ടീമുകളുടെയും ലക്ഷ്യം. എട്ടു മത്സരങ്ങളില്‍ ഒരു വിജയവും ആറു തോല്‍വിയും വഴങ്ങിയ വിന്‍ഡീസ് മൂന്നു പോയിന്റുകളുമായി ഒമ്പതാം സ്ഥാനത്താണ്. എട്ടു മത്സരങ്ങളില്‍ ഒരു വിജയം പോലും നേടാനാകാതെ അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW