Tuesday, August 20, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 03.39 PM

ഫോര്‍ട്ടം ഇന്ത്യയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

mg motor ties up with fortum

ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് എംജി മോട്ടോര്‍ ഇന്ത്യയും ഫോര്‍ട്ടം ഇന്ത്യയും പങ്കാളിത്തം സ്ഥാപിച്ചു. ഈ വര്‍ഷം എംജി ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ പുറത്തിറക്കും. ഇതിന് മുന്നോടിയായാണ് ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

50 കിലോവാട്ട് ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖല ഒരുക്കുന്നതിനാണ് ഫിന്നിഷ് പൊതുമേഖലാ ഊര്‍ജ്ജ കമ്പനിയുമായി ബ്രിട്ടീഷ് ബ്രാന്‍ഡ് ധാരണയിലെത്തിയത്. എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ഛാബയും ഫോര്‍ട്ടം ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ സഞ്ജയ് അഗര്‍വാളും ചേര്‍ന്നാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ ഡെല്‍ഹി-എന്‍സിആര്‍, ഹെദരാബാദ്, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ എംജി ഷോറൂമുകളില്‍ സെപ്റ്റംബറിന് മുമ്പ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കും. സിസിഎസ് (കംബൈന്‍ഡ് ചാര്‍ജിംഗ് സിസ്റ്റം)/ചാഡിമൂ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്. എംജി മോട്ടോര്‍ ഇന്ത്യയുടെ ഗുരുഗ്രാമിലെ ഫ്‌ളാഗ്ഷിപ്പ് ഷോറൂമിലും ചാര്‍ജിംഗ് സ്റ്റേഷന്‍ സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ട്.

സിസിഎസ്/ചാഡിമൂ ചാര്‍ജിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാറുകള്‍ക്ക് സ്മാര്‍ട്ട് ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാൽ, ഇതിനായി മൊബീല്‍ ആപ്പ് വഴി 'ഫോര്‍ട്ടം ചാര്‍ജ് & ഡ്രൈവ് ഇന്ത്യ'യില്‍ രജിസ്റ്റര്‍ ചെയ്യണം.

ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി എംജി മോട്ടോര്‍ ഇന്ത്യയുടെ ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലായിരിക്കും നിര്‍മ്മിക്കുന്നത്. കണക്റ്റഡ് ഫീച്ചറുകള്‍ ധാരാളം ഉണ്ടായിരിക്കും. ലിഥിയം അയണ്‍ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW