Tuesday, August 20, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 03.39 PM

റോഡില്‍ കുഴി രൂപപ്പെട്ടതിന് എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ച് പാലത്തില്‍ കെട്ടിയിട്ട് കോണ്‍ഗ്രസ് എം.എല്‍.എ

Congress MLA, Nithish Narayan Rane

മുംബൈ: റോഡില്‍ കുഴി രൂപപ്പെട്ട് ചെളി നിറഞ്ഞതിന് എഞ്ചിനീയറെ ആക്രമിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എ നിതീഷ് നാരായണ്‍ റാണെയാണ് എഞ്ചിനീയറെ ആക്രമിച്ചത്. കന്‍കവാലിക്ക് സമീപം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് റോഡിലെ കുഴി കണ്ട് എം.എല്‍.എ ക്ഷുഭിതനായത്.

തുടര്‍ന്ന് എഞ്ചിനീയറെ വിളിച്ചുവരുത്തി അസഭ്യം പറയുകയും തലയിലൂടെ ചെളിവെള്ളം ഒഴിക്കുകയും ചെയ്തു. എഞ്ചനീയറെ ശാരീരികമായി ആക്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപത്തെ പാലത്തില്‍ കെട്ടിയിടുകയും ചെയ്തു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതീഷ് നാരായണ്‍ റാണെ. അനുയായികളുമായി ചേര്‍ന്ന് എഞ്ചിനീയറെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ഇയാള്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കിട്ടു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

എം.എല്‍.എയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ്‌വാര്‍ഗീയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചത് വിവാദമായിരുന്നു. ബി.ജെ.പി ദേശീയ നേതാവ് കൈലാഷ് വിജയവാര്‍ഗീയയുടെ മകനാണ് ആകാശ്. പാര്‍ട്ടി എം.എല്‍.എയെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി മോഡി തന്നെ രംഗത്ത് വന്നിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW