Thursday, August 15, 2019 Last Updated 47 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 02.33 PM

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടിയും സത്യനും ഒന്നിക്കുന്നു

Mammootty, sathyam anthikadu

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെ മമ്മൂട്ടിയുടെ സാന്നിധ്യത്തിലായിരുന്നു സത്യന്‍ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു സംവിധായകന്‍ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിനു മനസമാധാനം ഉണ്ടാകില്ലെന്നും പല സമയങ്ങളിലും പലസ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപാത്രം ഇങ്ങനെ നടന്നാല്‍ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയിലായിരിക്കണം തുടങ്ങിയ ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡ് ദാനചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സത്യന്‍ മമ്മൂട്ടിയെ വിശേഷിപ്പിച്ചത് കൃഷിയിലെ തന്റെ ഗുരുനാഥനായിട്ടാണ്. 1997ല്‍ പുറത്തിറങ്ങിയ 'ഒരാള്‍ മാത്രം' എന്ന ചിത്രത്തിലൂടെയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്.

Ads by Google
Thursday 04 Jul 2019 02.33 PM
Ads by Google
Loading...
LATEST NEWS
TRENDING NOW